ഇന്ന് സംസ്ഥാന വ്യാപകമായി എസ്എഫ്‌ഐ പഠിപ്പുമുടക്ക്; വിദ്യാഭ്യാസസ്ഥാപനങ്ങള്‍ അടഞ്ഞ് കിടക്കാന്‍ സാധ്യത

തിരുവനന്തപുരം: ഇന്ന് സംസ്ഥാന വ്യാപകമായി എസ്എഫ്‌ഐ പഠിപ്പുമുടക്കും . ഉന്നത വിദ്യാഭ്യാസ മേഖലയിലെ കാവി വത്കരണത്തില്‍ പ്രതിഷേധിച്ചാണ് സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്ക്. പ്രതിഷേധ മാര്‍ച്ച് ഉള്‍പ്പെടെ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ സംസ്ഥാനത്തെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഇന്ന് അടഞ്ഞ് കിടന്നേക്കും.

പഠിപ്പുമുടക്കിന്റെ ഭാഗമായി ശക്തമായ പ്രതിഷേധ പരിപാടികളാണ് എസ്എഫ്‌ഐ യും ഡിവൈഎഫ്‌ഐയും പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്ഭവനിലേക്ക് എസ്എഫ്‌ഐ മാര്‍ച്ച് നടത്തും. സര്‍വകലാശാല ആസ്ഥാനത്തേക്ക് ഡിവൈഎഫ്‌ഐ പ്രതിഷേധം നടത്തും. ഗവര്‍ണര്‍ക്കും വൈസ് ചാന്‍സലര്‍ക്കുമെതിരെയാണ് പ്രതിഷേധം. പ്രതിഷേധങ്ങള്‍ സംഘര്‍ഷത്തിലേക്ക് കടക്കാനുള്ള സാധ്യത കൂടുതലാണ്

അതേസമയം സംസ്ഥാനത്തെ സര്‍വകലാശാലകള്‍ കാവിവത്കരിക്കാനുള്ള ഗവര്‍ണറുടെ ഇടപെടലുകള്‍ക്കെതിരെയുള്ള സമരത്തിന്റെ ഭാഗമായി എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെ മുപ്പത് സഖാക്കളെ പോലീസ് റിമാന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഇന്ന് സംസ്ഥാനത്ത് പഠിപ്പുമുടക്ക് നടത്തുന്നതെന്ന് എസ്എഫ്‌ഐ ഇന്നലെ അറിയിച്ചിരുന്നു.

Top News from last week.