യൂണിയന്‍ തെരഞ്ഞെടുപ്പ്; കണ്ണൂര്‍ സര്‍വകലാശാലയില്‍ യുഡിഎസ്ഫ്-എസ്എഫ്‌ഐ സംഘര്‍ഷം

കണ്ണൂര്‍ സര്‍ലകലാശാലയില്‍ യുഡിഎസ്എഫ്-എസ്എഫ്‌ഐ സംഘര്‍ഷം.യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്യാനുള്ള നീക്കമുണ്ടായി എന്നാരോപിച്ചായിരുന്നു പരസ്പരം സംഘര്‍ഷം. എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥ ബാലറ്റ് പേപ്പര്‍ തട്ടിപ്പറച്ചു കൊണ്ടുപോയെന്ന് ആരോപിച്ചായിരുന്നു ഇരുവിഭാഗവും സംഘര്‍ഷമുണ്ടായത്. വാക്കേറ്റത്തുടര്‍ന്നുണ്ടായ ആക്രമം പോലീസ് ലാത്തി വീശി നിയന്ത്രിക്കുകയും ചെയ്തു.

ബാലറ്റു പേപ്പറുകള്‍ കെ എസ് യു എം എസ് എഫ് പ്രവര്‍ത്തകര്‍ തട്ടിത്തെറിപ്പിച്ചുവെന്ന് എസഎഫ്‌ഐ ആരോപിച്ചു. ആക്രമണം നടത്താന്‍ പുറത്തുനിന്നും യൂത്തുലീഗുകാര്‍ എത്തിയെന്നും പരുക്കേറ്റ എസ്എഫ്ഐ പ്രവര്‍ത്തകരെ ആശുപത്രിയിലേക്ക് മാറ്റിയെന്നും എസ്എഫ്‌ഐ ആരോപണമുന്നയിച്ചു.

 

Top News from last week.