കോഴിക്കോട് : പേരാമ്പ്രയിൽ പോലീസതിക്രമത്തിനിരയായ ഷാഫി പറമ്പിൽ എം.പിയെ ശസ്ത്രക്രിയക്ക് വിധേയനാക്കി. ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ഇന്നു രാവിലെയായിരുന്നു ശസ്ത്രക്രിയ. ഷാഫിയുടെ രണ്ട് എല്ലുകൾക്ക് പൊട്ടലുണ്ട്. അഞ്ചു ദിവസത്തെ വിശ്രമം ആവശ്യമാണ്.ഷാഫിയും ഡി.സി.സി പ്രസിഡന്റ് പ്രവീൺ കുമാറും ഉൾപ്പെടെ പേരാമ്പ്രയിൽ പോലീസിന്റെ ക്രൂരമായ ആക്രമണങ്ങൾക്ക് വിധേയരായവർ നിരവധിയാണ്.ഷാഫിയുടെ തലക്ക് അടിയേറ്റ പരിക്കുണ്ട്, മൂക്കിന്റെ രണ്ട് എല്ലുകളാണ് പൊട്ടിയിരിക്കുന്നത്.. സർജറിക്ക് വിധേയനാകണമെന്ന് ഇന്നലെ തന്നെ ഡോക്ടർമാർ നിർദേശിച്ചിരുന്നു.
പോലീസിനെതിരെ ശക്തമായ പ്രതിഷേധമാണ് സംസ്ഥാന വ്യാപകമായി യു ഡി എഫ് നേതൃത്വത്തിൽ നടക്കുന്നത്.ഇന്ന് രാവിലെ കോഴിക്കോട് ഐ ജി ഓഫീസിന് മുൻപിൽ പ്രതിഷേധ സംഗമം നടക്കുന്നുണ്ട്.വൈകിട്ട് 3 മണിക്ക് പേരാമ്പ്രയിൽ എ .ഐ. സി .സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി ഉൽഘാടനം ചെയ്യുന്ന അതിവിപുലമായ പ്രതിഷേധ സംഗമവുമുണ്ട്.









