തനിക്കെതിരെ വിമര്‍ശനമുന്നയിക്കുന്നവരുടെ പദവിയെന്ത്, വല്ലതും പറയുന്നതിന് താന്‍ എന്ത് ചെയ്യാനെന്നും ശശി തരൂര്‍

ദില്ലി: തനിക്കെതിരെ കോണ്‍ഗ്രസില്‍ പരസ്യ വിമര്‍ശനമുന്നയിക്കുന്നവരുടെ പദവിയെന്തെന്ന് ശശി തരൂര്‍.വല്ലതും പറയുന്നതിന് താന്‍ എന്ത് ചെയ്യാനെന്നും അദ്ദേഹം ചോദിച്ചു. രാജ്മോഹന്‍ ഉണ്ണിത്താനും, കെ. മുരളീധരനും പരസ്യ വിമര്‍ശനമുന്നയിച്ചതിന് പിന്നാലെയാണ് തരൂരിന്റെ പ്രതികരണം.

തരൂരിനോടുള്ള നേതാക്കളുടെ അമര്‍ഷം ശക്തമാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയെ കൊണ്ട് നേടാവുന്നതെല്ലാം നേടിയ ശേഷം പാര്‍ട്ടിക്ക് പുറത്തു നിന്ന് ഇനി എന്തെല്ലാം നേടാമെന്നാണ് തരൂര്‍ ചിന്തിക്കുന്നതെന്നായിരുന്നു ഉണ്ണിത്താന്റെ വിമര്‍ശനം.. പാര്‍ട്ടിക്ക് ദോഷകരമായ കാര്യങ്ങളാണ് തരൂര്‍ ചെയ്യുന്നതെന്നും കോണ്‍ഗ്രസിന്റെ ദോഷൈകദൃക്കുകള്‍ അല്ലാതെ മറ്റാരും ശശി തരൂരിനെ പിന്തുണയ്ക്കില്ലെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ ആഞ്ഞടിച്ചു. പാര്‍ട്ടി പുറത്താക്കണമെന്നാണ് തരൂര്‍ ആഗ്രഹിക്കുന്നതെന്നും ഉണ്ണിത്താന്‍ ആരോപിച്ചു.

സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ പരിപാടികളില്‍ നിന്ന് തരൂരിനെ അകറ്റി നിര്‍ത്താന്‍ ശ്രമമുണ്ട്. തരൂരിനോട് സഹകരിക്കേണ്ടെന്നാണ് മുതിര്‍ന്ന നേതാക്കളുടെ നിലപാട്. എന്നാല്‍ തരൂരിനെ ഒപ്പം ചേര്‍ത്ത്‌പോകണമെന്നാണ് ചില യുവ എംപിമാരുടെ നിലപാട്. എന്തായാലും ഹൈക്കമാന്‍ഡ് മനസ് തുറന്നിട്ടില്ല. തരൂരിന്റെ വേലി ചാട്ടത്തെ അവഗണിക്കുകയെന്നത് തന്നെയാണ് തുടര്‍ന്നും സ്വീകരിക്കുന്ന നിലപാട്.

 

Top News from last week.

Latest News

More from this section