കെ.പി.സി.സി പുനസംഘടനയിൽ അവഗണനയെന്ന് ഷമ മുഹമ്മദ്

കണ്ണൂർ: കെ പി സി സി ഭാരവാഹികളുടെ പുനഃസംഘടനക്കായി ജംബോ കമ്മിറ്റി പ്രഖ്യാപിച്ചിട്ടും കോൺഗ്രസിൽ പ്രതിഷേധം ശക്താ കുന്നു. വനിതാ നേതാക്കൾക്ക് അർഹമായ സ്ഥാനം നൽകിയില്ലെന്നാണ് പരാതി. ഇതിൽ പ്രതിഷേധം ശക്തമാക്കി കണ്ണൂരിലെ

വനിതാ നേതാവായ ഡോക്ടർ ഷമ മുഹമ്മദ് രംഗത്തെത്തി. കെ പി സി സി പട്ടികക്ക് പിന്നാലെ കഴിവ് മാനദണ്ഡമോയെന്ന പരിഹാസ ഫേസ്ബുക്ക് പോസ്റ്റുമായാണ് ഷമ മുഹമ്മദ് രംഗത്തെത്തിയത്. പുനഃസംഘടനയിൽ പരിഗണിക്കണമെന്ന് നേതൃത്വത്തോട് ഷമ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. കണ്ണൂർ ഡി സി സിയുടെ പരിപാടികളിലും സമരങ്ങളിലും ഷമ അടുത്തിടെ സജീവമായിരുന്നു. എന്നിട്ടും പുനഃസംഘടനയിൽ ഇടം ലഭിക്കാത്തതാണ് ഷമയെ പ്രകോപിച്ചത്. ഷമക്ക് പിന്നാലെ സ്ഥാനം ലഭിക്കാത്ത കൂടുതൽ നേതാക്കൾ വരും ദിവസങ്ങളിൽ പരസ്യ പ്രതിഷേധവുമായി രംഗത്തെത്തുമെന്നാണ് സൂചന.

Top News from last week.