ശിവസൂര്യ തിരോധാനം: അന്വേഷണം എസ്‌ഐടി ഏറ്റെടുക്കും; തെരച്ചിൽ മൈസൂരുവിലേക്കും വാരണാസിയിലേക്കും
Advertisement

Advertisement

കണ്ണൂർ: ചൊക്ലി സ്വദേശിയായ 17 വയസ്സുകാരൻ ശിവസൂര്യയുടെ തിരോധാന കേസ് ഇന്ന് പ്രത്യേക അന്വേഷണ സംഘം ഏറ്റെടുക്കും. കുട്ടിക്കായുള്ള തെരച്ചിൽ വ്യാപിപ്പിച്ച പോലീസ് സംഘം നിലവിൽ മൈസൂരുവിലുണ്ട്. ഇതിനുപുറമേ, വാരണാസിയിലെ മലയാളി കൂട്ടായ്മകളുടെ സഹായത്തോടെയും അന്വേഷണം പുരോഗമിക്കുകയാണ്.
Advertisement

ഓഗസ്റ്റ് 8-നാണ് ശിവസൂര്യയെ അവസാനമായി കാണാതാകുന്നത്. അന്ന് ഉച്ചയ്ക്ക് 12.45-ഓടെ സ്കൂൾ ബാഗുമായി ശിവസൂര്യ വളരെ വേഗത്തിൽ നടന്നുപോകുന്നത് കണ്ടതായി അയൽവാസികൾ മൊഴി നൽകിയിട്ടുണ്ട്. പതിവുപോലെ സ്കൂളിൽ പോകുന്നതാണെന്ന് കരുതിയതിനാൽ അന്ന് ആർക്കും സംശയം തോന്നിയിരുന്നില്ലെന്നും അവർ വ്യക്തമാക്കി.
Advertisement

Advertisement

Advertisement







