ശ്രീറാം ഫിനാൻസ് വായ്‌പ തട്ടിപ്പ് – കുറ്റക്കാർക്കെതിരെ സമഗ്ര അന്വേഷണം നടത്തി നടപടി എടുക്കുക
Advertisement

Advertisement

തമിഴ്‌നാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനമായ ശ്രീറാം ഫിനാൻസിൽ ജില്ലയിലെ ഭൂരിഭാഗം ശാഖകളിലും വായ്‌പ തട്ടിപ്പ് നടന്നിട്ടുണ്ട്. എടുക്കാത്ത വായ്പകളുടെ പേരിൽ ലക്ഷങ്ങളുടെ ബാധ്യതയാണ് ഇരകളുടെ പേരിൽ ഉള്ളത്. ആദ്യം വായ്പ്പക്ക് നൽകിയ രേഖകൾ ദുരുപയോഗം ചെയ്തായിരുന്നു തട്ടിപ്പ്. ഇരകളായവരുടെ സിബിൽ സ്കോറും ജാമ്യക്കാരുടെ സിബിൽ സ്കോറും കുത്തനെ ഇടിഞ്ഞ് മറ്റ് സ്ഥാപനങ്ങളിൽ നിന്ന് വായ്പ്പ പോലും എടുക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. പരാതിയുമായി എത്തിയവരോട് തുടക്കം മുതൽ സാങ്കേതിക പിഴവാണെന്ന് പറയുന്നതല്ലാതെ ഫിനാൻസ് അധികൃതർ നടപടി എടുക്കുന്നില്ല. നിരവധി പേരെ തട്ടിപ്പിനിരയാക്കിയ ശ്രീറാം ഫിനാൻസിനെതിരെ സമഗ്ര അന്വേഷണം നടത്തണമെന്നും കുറ്റക്കാർക്കെതിരെ കർശ്ശന നടപടി എടുക്കണമെന്നും ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി പ്രസ്‌താവനയിലൂടെ ആവശ്യപ്പെട്ടു.
Advertisement

Advertisement

Advertisement

Advertisement







