ന്യൂയോര്‍ക്ക്: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ 18 ദിവസത്തെ വാസത്തിനുശേഷം ശുഭാംശു ശുക്ലയും സംഘവും ഇന്ന് മടങ്ങിയെത്തും. ഉച്ചയ്ക്ക് മൂന്ന് മണിക്ക് പസഫിക് സമുദ്രത്തിലാണ് ഡ്രാഗണ്‍ പേടകം ലാന്‍ഡ് ചെയ്യുക. ആക്‌സിയം സ്‌പേസിന്റെ എക്‌സ് ഹാന്‍ഡില്‍ വിവരങ്ങള്‍ അനുസരിച്ച് ലാന്‍ഡിങ്ങിന്റെ തത്സമയ സംപ്രേഷണം ആക്‌സിയം സ്‌പേസ് വെബ്‌സൈറ്റില്‍ ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് ആരംഭിക്കും.
കലിഫോര്‍ണിയ തീരത്തിനു സമീപം പസഫിക് സമുദ്രത്തിലാണ് ഡ്രാഗണ്‍ പേടകം വീഴുക. ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയ്ക്ക് പുറമെ പെഗ്ഗി വിറ്റ്‌സന്‍ (യുഎസ്) , സ്ലാവോസ് വിസ്‌നീവ്‌സ്‌കി (പോളണ്ട്) , ടിബോര്‍ കാപു (ഹംഗറി) എന്നിവരാണ് പേടകത്തിലുള്ളത്. കാര്യങ്ങളെല്ലാം
ബഹിരാകാശനിലയത്തില്‍ നിന്ന് പുറപ്പെട്ടത് ഇന്നലെഇന്നലെ വൈകീട്ട് 4:45 നാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് പേടകം യാത്ര തുടങ്ങിയത്. നിശ്ചയിച്ചതിലും 10 മിനിറ്റ് വൈകിയായിരുന്നു ഭൂമിയിലേക്കുള്ള യാത്ര ആരംഭിച്ചത്. ഇരുപത്തിരണ്ടര മണിക്കൂര്‍ നീളുന്നതാണ് യാത്ര. ഇരുപത്തി രണ്ടരമണിക്കൂര്‍ നീളുന്ന യാത്രക്കൊടുവില്‍, ഇന്ന് ഇന്ത്യന്‍ സമയം മൂന്നു മണി കഴിഞ്ഞ് ഒരു മിനിറ്റാകുമ്പോള്‍ പസഫിക് സമുദ്രത്തില്‍ പേടകം ഇറങ്ങും.
2:07ന് ഭൗമാന്തരീക്ഷത്തിലേക്ക് പേടകമെത്തും
ഇന്ന് ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2:07നാണ് ഭൗമാന്തരീക്ഷത്തിലേക്ക് പേടകം പ്രവേശിക്കുക. പിന്നീട് പാരച്ചൂട്ടുകളുടെ സഹായത്തോടെ സ്പ്ലാഷ് ഡൗണ്‍ ആരംഭിക്കും. കടലില്‍ തയ്യാറാക്കിയ സ്‌പേസ്എക്‌സ് കപ്പലുകള്‍ എത്തി യാത്രികരെ പേടകത്തില്‍ നിന്ന് ഇറക്കും. പിന്നാലെ ഏഴു ദിവസത്തെ നിരീക്ഷണത്തിലേക്ക് സംഘം പോകും. ഭൂമിയിലെ ഗുരുത്വബലം ഉള്‍പ്പെടെയുള്ള സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതിനാണ് ഈ വിശ്രമം. ജോണ്‍സണ്‍ സ്‌പേസ് സെന്ററിലാണ് ഒരാഴ്ചത്തെ വിശ്രമം ഉണ്ടാവുക.









