സിതാര സമീന്‍പര്‍;ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനം

ആമിര്‍ ഖാന്‍ നായകനായ ചിത്രം ആണ് സിതാരെ സമീന്‍ പര്‍. സമീപകാല പരാജയങ്ങളുടെ പശ്ചാത്തലത്തില്‍ വലിയ ആശങ്കയോടെയാണ് ആമിര്‍ ഖാന്‍ ആരാധകര്‍ സിതാരെ സമീന്‍ പര്‍ കാണാനെത്തിയത്. എന്നാല്‍ സിതാരെ സമീന്‍ പര്‍ ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനം നടത്തുന്നുവെന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്. ഇരുപത്തിനാലാം ദിവസം രണ്ട് കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയ സിതാരെ സമീന്‍ പര്‍ ആഗോള ബോക്‌സ് ഓഫീസില്‍ 242.5 കോടി രൂപ നേടി എന്നാണ് സാക്‌നില്‍ക്കിന്റെ റിപ്പോര്‍ട്ട്.

ഒടിടി റിലീസ് വേണ്ടെന്ന് വച്ച് തിയറ്ററുകളിലേക്ക് മാത്രമായാണ് സിതാരെ സമീന്‍ പര്‍ എത്തിച്ചിരിക്കുന്നത്. സിതാരെ സമീന്‍ പര്‍ സ്പാനിഷ് ചിത്രം ചാമ്പ്യന്‍സിന്റെ ഹിന്ദി റീമേക്കായി ഒരുക്കിയതാണെങ്കിലും താരെ സമീന്‍ പറിന്റെ തുടര്‍ച്ചയെന്നോണമാണ് തിയറ്ററുകളില്‍ എത്തിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. സമീന്‍ പര്‍ കഥയും സംവിധാനവും ആമിര്‍ ഖാനായിരുന്നു. ആമിര്‍ ഖാനായിരുന്നു നിര്‍മാണവും. എന്നാല്‍ സിതാരെ സമീന്‍ പര്‍ സംവിധാനം ചെയ്തിരിക്കുന്നത് ആര്‍ എസ് പ്രസന്നയാണ്.

ആമിര്‍ നായകനായി പ്രദര്‍ശനത്തിന് മുമ്പ് വന്ന ലാല്‍ സിംഗ് ഛദ്ധ പരാജയപ്പെട്ടിരുന്നു. ലാല്‍ സിംഗ് ഛദ്ധ സിനിമയിലെ തന്റെ പ്രകടനം മോശമായിരുന്നുവെന്ന് നടന്‍ ആമിര്‍ ഖാനും സമ്മതിച്ചിരുന്നുന്നു അതുകൊണ്ടാണ് ജനങ്ങള്‍ക്ക് ഇഷ്ടമാകാതിരുന്നത്. സിത്താരെ സമീന്‍ പറില്‍ താന്‍ തെറ്റുകള്‍ തിരുത്തിയിട്ടുണ്ട് എന്നും ഒരു മികച്ച ചിത്രമായിരിക്കും എന്നും ആമിര്‍ വ്യക്തമാക്കിയിരുന്നു.

Top News from last week.