കണ്ണൂർ: മുതിർന്ന മാധ്യമ പ്രവർത്തകരുടെ സംഘടനയായ സീനിയർ ജേർണലിസ്റ്റ്സ് യൂണിയൻ കേരളയുടെ രണ്ടു ദിവസങ്ങളിലായി നടക്കുന്നഅഞ്ചാമത് സംസ്ഥാനസമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം ചേംബർ ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ജീവിതം പത്രപ്രവർത്തനങ്ങൾക്കും മൂല്യങ്ങൾക്കും വേണ്ടി മാറ്റിവെച്ചവരാണ് മുതിർന്ന പത്രപ്രവർത്തകർ. മറ്റു പല മികച്ച ജോലി ലഭിച്ചിട്ടും അഭിനിവേശം കൊണ്ടു പത്രപ്രവർത്തന രംഗത്തേക്ക് കടന്നുവന്നവരുണ്ട്. സമൂഹ പ്രതിബദ്ധത തയായിരുന്നു ഇതിന് കാരണം ‘ മുതിർന്ന പത്രപ്രവർത്തകർ സർക്കാരിന് മുൻപിൽ വെച്ച ആവശ്യങ്ങൾ ന്യായമാണ്. ഈ കാര്യം അവർ തുറന്ന് നേരിൽ പറഞ്ഞിട്ടുണ്ട്. മുതിർന്ന പത്രപ്രവർത്തകരുടെ ആവശ്യങ്ങൾ സർക്കാർ പരിഗണനയിലാണെന്നും മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.ചടങ്ങിൽ സംസ്ഥാന പ്രസിഡണ്ട് എസ് ആർ ശക്തിധരൻ അദ്ധ്യക്ഷത വഹിച്ചു.രാവിലെ പയ്യാമ്പലത്തുള്ള സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ സ്മൃതി കുടീരത്തിൽ പുഷ്പാർച്ചനനടത്തി.
. ചടങ്ങിൽ പ്രമുഖ വ്യക്തികളെയും നീറ്റ് പിജി പരീക്ഷയിൽ ദേശീയ തലത്തിൽ രണ്ടാം റാങ്ക് നേടിയ ഡോ. ഗ്രീഷ്മ ഗൗതമിനെയുംഡോ: ടി പി നാരായണ നേയും ആദരിച്ചു.
ഇ.എം. രഞ്ചിത്ത് ബാബുവിന്‍റെ ‘വാർത്താ പരിക്രമണം’ പുസ്തക പ്രകാശനവും നടന്നു. കണ്ണൂർ മേയർ മുസ്‌ലീഹ് മഠത്തിൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.കെ.കെ. രത്നകുമാരി, ഗായകൻ വി ടി മുരളി എന്നിവർ മുഖ്യാഥിതികളായിരുന്നു. കെ വി സുമേഷ് എം എൽ എ സ്വാഗതം പറഞ്ഞു.
സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്,
ഡി.സി.സി പ്രസിഡന്‍റ്
അഡ്വ. മാർട്ടിൻ ജോർജ്, മുസ്ലിംലീഗ് ജില്ലാ പ്രസിഡന്‍റ് അഡ്വ. അബ്ദുൽ കരീം ചേലേരി, സി.പി.ഐ ജില്ലാ കൗൺസിൽ അംഗം
അഡ്വ.പി. അജയകുമാർ,
ജനതാദൾ എസ് സംസ്ഥാന ജനറൽ സെക്രട്ടറി പി.പി. ദിവാകരൻ, സീനിയർ ജേർണലിസ്റ്റ്സ് യൂണിയൻ കേരള സംസ്ഥാന വർക്കിങ് പ്രസിഡന്‍റ് കെ. ജനാർദനൻ നായർ എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ സി പി സുരേന്ദ്രർ നന്ദി പറഞ്ഞു.
വൈകിട്ട് നാലിന് സമാപന സമ്മേളനം കെ. സുധാകരൻ എം.പി ഉദ്ഘാടനം ചെയ്യും
ടി.പി. വിജയൻ, ജനറൽ കൺവീനർ സി.പി. സുരേന്ദ്രൻ, കോഓഡിനേറ്റർ ഇ.എം. രഞ്ചിത്ത് ബാബു, ട്രഷറർ മുഹമ്മദ് മുണ്ടേരി, ഫുഡ് ആൻഡ് അക്കമൊഡേഷൻ കൺവീനർ ഹനീഫ കുരിക്കളകത്ത്, ജില്ലാ സെക്രട്ടറി മട്ടന്നൂർ സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.









