നൈപുണ്യ പരിശീലനം

ജില്ലാ പഞ്ചായത്ത് പട്ടികവർഗ വിഭാഗത്തിന് റസിഡൻഷ്യലായി വിവിധ ട്രേഡുകളിൽ നൈപുണ്യ പരിശീലനം നൽകുന്നു. തലശ്ശേരി എൻ ടി ടി എഫിന്റെ സി എൻ സി ഓപ്പറേറ്റർ വെർട്ടിക്കൽ മെഷിനിങ് കോഴ്സിന് പത്താം ക്ലാസ് പാസായ 18 നും 24നും ഇടയിലുള്ളവർക്ക് അപേക്ഷിക്കാം. മൂന്ന് മാസമാണ് കോഴ്സ് കാലാവധി.
സി ഡിറ്റിന്റെ ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ കോഴ്സിന് പ്ലസ്ടു പാസായ 18നും 30നും ഇടയിലുള്ളവർക്ക് അപേക്ഷിക്കാം. കോഴ്സ് കാലാവധി നാല് മാസം. തൃശ്ശൂരിലെ അക്കാദമി ഓഫ് മീഡിയ ആന്റ് ഡിസൈനിന്റെ ഡിജിറ്റൽ ഡിസൈൻ കോഴ്സിന് പ്ലസ്ടു/മൂന്ന് വർഷത്തെ ഡിപ്ലോമ/ വി എച്ച് എസ് സി പാസായ 18നും 26നും ഇടയിലുള്ളവർക്ക് അപേക്ഷിക്കാം. കോഴ്സ് കാലാവധി ആറ് മാസം. ബിരുദധാരികൾക്ക് മുൻഗണന. അപേക്ഷ ഡിസംബർ 31 വരെ സ്വീകരിക്കും. ഫോൺ: 0497 2700357.

Top News from last week.