ഓഹരി വിപണിയിലെ അനിശ്ചിതത്വത്തിലും തിളങ്ങി സ്മാൾക്യാപ് ഫണ്ടുകൾ; ആറുമാസത്തിനിടെ 29% വരെ നേട്ടം


ഇന്ത്യൻ ഓഹരി വിപണിയിൽ വൻതോതിലുള്ള അസ്ഥിരത നിലനിന്നിരുന്ന കഴിഞ്ഞ ആറുമാസക്കാലയളവിലും നിക്ഷേപകർക്ക് മികച്ച നേട്ടം സമ്മാനിച്ച് സ്മാൾക്യാപ് മ്യൂച്വൽ ഫണ്ടുകൾ. പശ്ചിമേഷ്യയിലെ യുദ്ധസമാന സാഹചര്യങ്ങൾ, ആഗോള വ്യാപാര തർക്കങ്ങൾ, വിദേശ നിക്ഷേപകർ വൻതോതിൽ പണം പിൻവലിച്ചത് തുടങ്ങിയ തിരിച്ചടികൾ വിപണിയെ ബാധിച്ചപ്പോഴും പ്രമുഖ ലാർജ്ക്യാപ് ഓഹരികളെപ്പോലും മറികടക്കുന്ന പ്രകടനമാണ് ഈ സ്കീമുകൾ കാഴ്ചവെച്ചത്.

വിപണിയിലുള്ള 59 സ്മാൾക്യാപ് ഫണ്ടുകളിൽ 15 ശതമാനത്തിലേറെ റിട്ടേൺ നൽകിയ 20 മുൻനിര ഡയറക്ട് സ്കീമുകളുടെ വിവരങ്ങൾ താഴെ നൽകുന്നു:
ബാങ്ക് ഓഫ് ഇന്ത്യ സ്മാൾക്യാപ് ഫണ്ട് – 29.07%
ട്രസ്റ്റ് മ്യൂച്വൽ ഫണ്ട് സ്മാൾക്യാപ് ഫണ്ട് – 26.02%
മോട്ടിലാൽ ഓസ്വാൾ സ്മാൾക്യാപ് ഫണ്ട് – 23.46%
ഗ്രോ സ്മാൾക്യാപ് ഫണ്ട് – 21.84%
ഐ.ടി.ഐ സ്മാൾക്യാപ് ഫണ്ട് – 21.58%
ജെ.എം സ്മാൾക്യാപ് ഫണ്ട് – 20.53%
യൂണിയൻ സ്മാൾക്യാപ് ഫണ്ട് – 19.96%
ഹെലിയോസ് സ്മാൾക്യാപ് ഫണ്ട് – 19.50%
എൽ.ഐ.സി മ്യൂച്വൽ ഫണ്ട് സ്മാൾക്യാപ് ഫണ്ട് – 18.62%
ക്വാണ്ട് സ്മാൾക്യാപ് ഫണ്ട് – 17.73%
സാംകോ സ്മാൾക്യാപ് ഫണ്ട് – 16.80%
ആക്സിസ് നിഫ്റ്റി സ്മാൾക്യാപ് ഫണ്ട് – 16.68%
എ.ബി.എസ്.എൽ നിഫ്റ്റി സ്മാൾക്യാപ് 50 ഇൻഡെക്സ് ഫണ്ട് – 16.64%
മഹീന്ദ്ര മാന്യുലൈഫ് സ്മാൾക്യാപ് ഫണ്ട് – 16.53%
കൊടക് നിഫ്റ്റി സ്മാൾക്യാപ് 50 ഇൻഡെക്സ് ഫണ്ട് – 16.43%
എ.ബി.എസ്.എൽ സ്മാൾക്യാപ് ഫണ്ട് – 16.27%
എച്ച്.എസ്.ബി.സി സ്മാൾക്യാപ് ഫണ്ട് – 16.10%
മോട്ടിലാൽ ഓസ്വാൾ നിഫ്റ്റി മൈക്രോക്യാപ് 250 ഇൻഡെക്സ് ഫണ്ട് – 15.76%
പി.ജി.ഐ.എം ഇന്ത്യ സ്മാൾക്യാപ് ഫണ്ട് – 15.76%
ബജാജ് ഫിൻസെർവ് സ്മാൾക്യാപ് ഫണ്ട് – 15.73%
മികച്ച കുതിപ്പിന് പിന്നിൽ
സ്മാൾക്യാപ് ഓഹരികളിൽ ഉണ്ടായ ശക്തമായ മുന്നേറ്റമാണ് മ്യൂച്വൽ ഫണ്ടുകൾക്കും തുണയായത്. നിഫ്റ്റി സ്മാൾക്യാപ് 250 സൂചിക തങ്ങളുടെ 52 ആഴ്ചയിലെ താഴ്ന്ന നിലവാരത്തിൽ നിന്നും ഏകദേശം 30 ശതമാനത്തോളം ഉയർന്നു. നിലവിൽ എക്കാലത്തെയും ഉയർന്ന നിരക്കിന് തൊട്ടടുത്ത് (0.24% മാത്രം താഴെ) വ്യാപാരം തുടരുന്ന ഈ സൂചികയെക്കാൾ മികച്ച പ്രകടനമാണ് പട്ടികയിലുള്ള ആക്റ്റീവ്, ഇൻഡെക്സ് ഫണ്ടുകൾ കാഴ്ചവെച്ചിരിക്കുന്നത്.









