പയ്യന്നൂരിൽ ആദ്യമായാണ് 24 മണിക്കൂറും എമർജൻസി, നേഫ്രോളജി, ന്യൂറോളജി, ക്രിട്ടിക്കൽ കെയർ തുടങ്ങി എല്ലാ വിഭാഗം ഡോക്ടർമാരുടെയും സേവനത്തോടുകുടി സ്നേക്ക് ബൈറ്റ് ആൻഡ് ക്രിട്ടിക്കൽ കെയർ യൂണിറ്റ് ആരംഭിക്കുന്നത്.
ചടങ്ങിൽ എച്ച് ആർ മാനേജർ സൗമ്യ സ്വാഗതം ചെയ്ത് സംസാരിച്ചു കണ്ണൂർ ക്ലസ്റ്റർ സി ഇ ഒ ശ്രീ നിരൂപ് മുണ്ടയാടൻ സ്നേക്ക് ബൈറ്റ് ആൻഡ് ക്രിട്ടിക്കൽ കെയർ യൂണിറ്റ് ഉദ്ഘാടനം ചെയ്തു.
പയ്യന്നൂരിൽ ഇതുപോലൊരു യൂണിറ്റിന്റെ ആവശ്യത്തെപ്പറ്റിയും പാമ്പ് കടിയേപറ്റി സമൂഹത്തിലുള്ള തെറ്റിദ്ധാരണകളെപ്പറ്റിയും യൂണിറ്റിന്റെയും യൂണിറ്റിലെ ഡോക്ടർമാരുടെ സാങ്കേതിക മികവിനെ പറ്റിയും അദ്ദേഹം സംസാരിച്ചു. ചടങ്ങിൽ സീനിയർ ശിശു രോഗ വിഭാഗം ഡോക്ടർ ഹരിദാസ് എം ആശംസ അർപ്പിച്ചു. നേഫ്റോളജി വിഭാഗം ഡോക്ടർ ഷബീൻ കുമാർ പാമ്പിൻ വിഷം ആന്തരിക അവയവങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നും, ന്യൂറോളജി വിഭാഗം ഡോക്ടർ ദിലീപ് കൃഷ്ണൻ പാമ്പ് കടിയേറ്റ വ്യക്തിക്ക് നൽകേണ്ട പ്രഥമ ശുശ്രുഷകളെ പറ്റിയും സംസാരിച്ചു.
സീനിയർ ഓപ്പറേഷൻ മാനേജർ ഡോക്ടർ റിബിൻ പി വർഗീസ് നന്ദി അറിയിച്ചു












