സാമൂഹ്യ സേവനം ധാരണ പത്രം ഒപ്പ് വച്ചു

മയ്യിൽ: ഐ.ടി.എം കോളേജ് ഓഫ് ആർട്സ് & സയൻസ് മയ്യിലും, ലയൺസ് ക്ലബ് ഓഫ് മയ്യിലും ധാരണ പത്രം ഒപ്പു വെച്ചു.
സാമൂഹ്യ സേവന രംഗത്ത് വിദ്യാർത്ഥികളുടെ പങ്ക് ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെയാണിത്. ക്യാമ്പസ്സിനകത്തും പുറത്തും വിദ്യാർത്ഥികൾക്കും, പൊതു ജനങ്ങൾക്കും ഉപകാര പ്രദമാകുന്ന വിവിധ പരിപാടികളിൽ പരസ്പരം സഹകരിച്ചു പ്രവർത്തിക്കാനും അതുവഴി വിദ്യാർത്ഥികളെ സാമൂഹ്യ പ്രതിബദ്ധത ഉള്ളവരാക്കി മാറ്റാനുമാണ് ധാരണയായത്.
കോളേജ് പ്രിൻസിപ്പൽ കെ കെ മുനീർ, മയ്യിൽ ലയൺസ് ക്ലബ് പ്രസിഡന്റ്‌ പി. രാധാകൃഷ്ണൻ ,
സി. കെ പ്രേമരാജൻ,
എ .ഗോപിനാഥൻ, Iകോർഡിനേറ്റർ ആർ. അഭിലാഷ് , പ്രേമരാജൻ, സ്റ്റെബിൻ ആന്റണി, ജിതേഷ് ചടങ്ങിൽ പങ്കെടുത്തു.

Top News from last week.