സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണം സംസ്ഥാനതല ഉദ്ഘാടനം കാഞ്ഞങ്ങാട്ട് സംഘാടകസമിതി രൂപീകരിച്ചു

ഒക്ടോബർ 2ന് കാഞ്ഞങ്ങാട് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന സംസ്ഥാനതല സാമൂഹിക ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ സംഘാടകസമിതിരൂപീകരണയോഗം കാഞ്ഞങ്ങാട് താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ നടന്നു .
ജില്ലാ കളക്ടർ കെ ഇമ്പശേഖർ ഉദ്ഘാടനം ചെയ്തു.
പരിപാടിയുടെ വിജയത്തിന് എല്ലാ വകുപ്പുകളുടെയും സമയബന്ധിതവും ചിട്ടയോടെയും ഉള്ള ഏകോപിച്ചുള്ള പ്രവർത്തനങ്ങൾ ഉറപ്പാക്കണം എന്ന് ജില്ലാ കളക്ടർ പറഞ്ഞു. ജില്ലയുടെ വിവിധ മേഖലകളിലുള്ള ഉന്നതികളിൽ നിന്ന് ആളുകൾക്ക് കാഞ്ഞങ്ങാട് എത്തിച്ചേരുന്നതിന് ഗതാഗത സംവിധാനം ബന്ധപ്പെട്ട വകുപ്പുകൾ ഒരുക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും കളക്ടർ നിർദ്ദേശിച്ചു.
കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയർ പേഴ്സൺ ബിൽട്ടെക്ക് അബ്ദുള്ള അധ്യക്ഷത വഹിച്ചു. സംസ്ഥാന പട്ടികജാതി വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ കെ ഷാജു പരിപാടി വിശദീകരിച്ചു സംസ്ഥാന പട്ടികവർഗ്ഗ ഉപദേശക സമിതി അംഗവും മുൻ എംഎൽഎയുമായ എം കുമാരൻ, കാഞ്ഞങ്ങാട് നഗരസഭ സ്ഥിരം സമിതി അധ്യക്ഷ കെ ലത കാഞ്ഞങ്ങാട് ഡിവൈഎസ്പി സി കെ സുനിൽകുമാർ സംസാരിച്ചു
അസിസ്റ്റൻറ് പട്ടികവർഗ്ഗ വികസന ഓഫീസർ കെ വി രാഘവൻ വിവിധ സബ് കമ്മിറ്റികളുടെ പട്ടിക അവതരിപ്പിച്ചു.
വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ കാഞ്ഞങ്ങാട് നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻമാർ, കൗൺസിലർമാർ, മുൻസഭ ചെയർമാൻ ജില്ലാആസൂത്രണ സമിതി അംഗംവി വി രമേശൻ, ഹൊസ്ദുർഗ് തഹസിൽദാർ ജി സുരേഷ് ബാബു, പട്ടികജാതി വികസന വകുപ്പിലെ ചീഫ് പബ്ലിസിറ്റി ഓഫീസർ അനീഷ്, കാഞ്ഞങ്ങാട് ഡിഇഒ, പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കക്ഷേമ വകുപ്പിലെ വിവിധ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ പട്ടികവർഗ്ഗ വികസന ഓഫീസർ കെ സി അയ്യപ്പൻ സ്വാഗതവും ജില്ലാ പട്ടികജാതി വികസന ഓഫീസർ ഒ പി രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.
വിദ്യാഭ്യാസ-ആരോഗ്യ- തൊഴിൽ പരിപാടികൾക്ക് പ്രത്യേക മുൻഗണന നൽകിയാണ് ഈ
വർഷത്തെ സാമൂഹൃ ഐക്യദാർഢ്യ പക്ഷാചരണം ഒക്ടോബർ 2 മുതൽ 15 വരെ നടത്തുന്നത്.
വിവിധ വകുപ്പുകളുമായി ചേർന്ന് പട്ടിക വിഭാഗ – പിന്നാക്ക വികസന വകുപ്പാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.

മഹാത്മ ഗാന്ധി – ശ്രീ നാരായണഗുരു സമാഗമത്തിൻ്റെ നൂറാം വാർഷിക അനുസ്മരണവും ഇത്തവണത്തെ ഐക്യദാർഢ്യ പക്ഷാചരണ പരിപാടികളുടെ ഭാഗമായി സംഘടിപ്പിക്കും.

” കുതിച്ചുയരാം അറിവിലേക്കും തൊഴിലിലേക്കും ” എന്നതാണ് ഈ വർഷത്തെ ഐകൃദ്യാർഢ്യ സന്ദേശം.
സമൂഹത്തിൻ്റെ പൊതുധാരയിലേക്ക് പട്ടിക ജനവിഭാഗങ്ങളെ നയിക്കുന്നതിനുള്ള പരിശ്രമങ്ങളാണ് പക്ഷാചരണത്തിലൂടെ നടത്തുന്നത്.
പക്ഷാചരണത്തിൻ്റെ ‘സംസ്ഥാന തല ഉദ്ഘാടനം വ്യാഴാഴ്ച പകൽ 12 ന് കാസർകോട് കാഞ്ഞങ്ങാട് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
സംസ്ഥാന തല സമാപനം 15 ന് തിരുവനന്തപുരം ആര്യനാട് നടത്തും.

പക്ഷാചരണ പരിപാടികൾ കൂടുതൽ ജനകീയവൽക്കരിച്ച് ഓരോ നിയോജക മണ്ഡലത്തിലും
പഞ്ചായത്തുകളിലും സംഘടിപ്പിക്കാനാണ് തീരുമാനം. രണ്ടാഴ്ചത്തെ ഓരോ ദിവസവും പ്രത്യേക വിഷയത്തെ അധികരിച്ചുള്ള പ്രവർത്തനങ്ങളാണ് സംഘടിപ്പിക്കുക.

ഒക്ടോബർ 2 ന് ശുചിത്വം, 3ന് ലഹരി വിരുദ്ധ പ്രചാരണങ്ങൾ, 4 ന് ആരോഗ്യം, 5 ന് വിദ്യാഭ്യാസം, 6 ന് ആവാസ ദിനം, 7 ന് തൊഴിൽ കാമ്പയിൻ, 8 ന് തൊഴിലുറപ്പ്, 9 ന് ഗാന്ധി – ശ്രീനാരായണഗുരു സമാഗമത്തിൻ്റെ നൂറാം വാർഷികം, 10 ന് വനാവകാശം, 11 ന് അതിക്രമം തടയൽ, 12 ന് ഐശ്വര്യ ഗ്രാമവികസന പദ്ധതി ആരംഭം, 13 ന് ദുരന്ത സാധ്യതാ വിഷയങ്ങൾ, 14 ന് ഹോസ്റ്റലുകളിലെ സോഷ്യൽ ഓഡിറ്റ് എന്നിങ്ങനെയാണ് ഓരോ ദിവസത്തെയും വിഷയങ്ങൾ. .
പട്ടിക വിഭാഗ ഓഫീസുകൾക്കു കീഴിലുള്ള എല്ലാ തദ്ദേശ സ്ഥാപനങ്ങളും കേന്ദ്രീകരിച്ചാകും പരിപാടികൾ.
15,000 സേഫ് വീടുകൾ പൂർത്തിയായതിൻ്റെ പ്രഖ്യാപനം, 5000 പട്ടിക വിഭാഗക്കാർക്ക് തൊഴിലവസരങ്ങൾ ഉറപ്പിക്കൽ, ജീവിതശൈലി രോഗ നിർണയ ക്യാമ്പുകൾ, ചെറുകിട സംരംഭകർക്കുള്ള ടോപ് അപ്പ് ലോൺ സമൃദ്ധി കേരളം പദ്ധതിയുടെ വായ്പാ വിതരണം തുടങ്ങി വിവിധ പ്രവർത്തനങ്ങളും ഇതോടൊപ്പം നടത്തും

Top News from last week.

Latest News

More from this section