കണ്ണൂര്‍: രാജ്യമൊട്ടാകെ പടരുന്ന നിശ്ശബ്ദ പകര്‍ച്ചവ്യാധിയാണ് ലഹരിയെന്നും ഇതിനെ സമൂഹം ഒറ്റക്കെട്ടായി നേരിടണമെന്നും സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖരന്‍ പറഞ്ഞു. റോട്ടറിക്ലബ്, വോക്കരൂ ഫൗണ്ടേഷന്‍ എന്നിവ സംയുകതമായി ലഹരിപരിശോധന ഉപകരണം സോടാക്‌സ അനലൈസര്‍ പോലീസ് സേനക്ക് കൈമാറുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡിജിപി. രാജ്യത്തിന്റെ സുരക്ഷയെത്തന്നെ ദോഷകരമായി ബാധിക്കുന്നതാണ് ലഹരി ശൃംഖല. ഇതിന്റെ കണ്ണി മുറിക്കുന്നതിന് പോലീസ് സേനക്കൊപ്പം സമൂഹത്തിന്റെ എല്ലാ തട്ടിലുമുള്ളവര്‍ ഒത്തുചേരണം. ഈ വര്‍ഷം ഇതുവരെ 25,000 ലഹരി കേസുകളാണ് സംസ്ഥാനത്ത് പിടികൂടിയത്. സിന്തറ്റിക് ലഹരിയുടെ വ്യാപനം യുവതലമുറയെ കാര്‍ന്നു തിന്നുന്നു. ഇവയുടെ ഉപയോഗം തിരിച്ചറിയുന്നതിന് അത്യാധുനിക സാങ്കേതിക വിദ്യകള്‍ വേണ്ടിവരും. ആധുനിക ഉപകരണങ്ങള്‍ നല്‍കി റോട്ടറി ക്‌ളബ് ,വോക്കരൂ എന്നിവ ലഹരിക്കെതിരായ പോരാട്ടത്തില്‍ പോലീസിനൊപ്പം ചേരുന്നത് നല്ല മാതൃകയാണെന്നും ഡിജിപി പറഞ്ഞു .
വോക്കരൂ ഫൌണ്ടേഷന്‍ എം.ഡി വി.നൗഷാദ് സോടാക്‌സ അനലൈസര്‍ ഡിജിപിക്ക് കൈമാറി. സിന്തറ്റിക് ലഹരി ഉള്‍പ്പെടെയുള്ള എല്ലാ ലഹരി വസ്തുക്കളുടെയും ഉപയോഗം ഉമിനീര്‍ പരിശോധനയിലൂടെ തിരിച്ചറിയാന്‍ കഴിയുന്ന ഉപകരണമാണ് സോടാക്‌സ അനലൈസര്‍. റോട്ടറി ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ബിജോഷ് മാനുവല്‍ അധ്യക്ഷത വഹിച്ചു. വോക്കരൂ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ വി. നൗഷാദ് മുഖ്യാതിഥിയായി. നോര്‍ത്ത് സോണ്‍ ഐജിപി രാജ്പാല്‍ മീണ, കണ്ണൂര്‍ റേഞ്ച് ഡിഐജി ജിഎച്ച് യതീഷ് ചന്ദ്ര,സിറ്റി പോലീസ് കമ്മീഷണര്‍ പി. നിധിന്‍ രാജ് എന്നിവര്‍ വിശിഷ്ടാതിഥികളായി. അഡിഷണല്‍ സൂപ്രണ്ട് ഓഫ് പോലീസ് സജീഷ് വാഴലപ്പിള്ളി, തലശ്ശേരി എഎസ് പി പി.ബി. കിരണ്‍, കണ്ണൂര്‍ സിറ്റി എസിപി പ്രദീപന്‍ കണ്ണിപൊയില്‍, നാര്‍കോട്ടിക് സെല്‍ എസിപി പി. രാജേഷ്, റോട്ടറി ഭാരവാഹികളായ സുരേഷ് മാത്യു, ജിഗീഷ് നാരായണ്‍, ഉപന്ദ്ര ഷേണോയ്, സുഹാസ് വേലാണ്ടി, സഞ്ജയ് ആറാട്ട് പൂവാടന്‍ എന്നിവര്‍ സംസാരിച്ചു.












