സോനം വാങ്ചുക്ക് നിരാഹാര സമരം അവസാനിപ്പിച്ചു; വാങ്ചുക്കിന് നന്ദി അറിയിച്ച സിജെപി കേന്ദ്രമന്ത്രിയുടെ രാജിക്കായി സമരം തുടരും

ദില്ലി: 26 ദിവസം നീണ്ടുനിന്ന നിരാഹാര സമരം അവസാനിപ്പിച്ചതായി സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്ക് അറിയിച്ചു. ലഡാക്ക് അപെക്സ് ബോഡി നേതാക്കളുടെയും കേന്ദ്രമന്ത്രിമാരായ ജെ.പി. നദ്ദ, ഡോ. ജിതേന്ദ്ര സിംഗ് എന്നിവരുടെയും സാന്നിധ്യത്തിൽ ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ വെച്ചാണ് അദ്ദേഹം സമരം അവസാനിപ്പിച്ചത്. രാജ്യത്തുടനീളം അക്രമങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഒഴിവാക്കാനാണ് ഈ തീരുമാനമെടുത്തതെന്നും, 65 എം.പിമാർ തന്നോട് സമരം അവസാനിപ്പിക്കാൻ അഭ്യർത്ഥിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി.

സമരം അവസാനിപ്പിച്ചതിൽ ആശ്വാസം പ്രകടിപ്പിച്ച സിജെപി (കൊക്ക്റോച്ച് ജനതാ പാർട്ടി) സ്ഥാപകൻ അഭിജീത് ദിപ്കെ, വാങ്ചുക്കിന് നന്ദി അറിയിക്കുകയും രാജ്യത്തിന്റെ മനസ്സാക്ഷിയെ തൊട്ടുണർത്തിയ പോരാട്ടമാണ് അദ്ദേഹം നടത്തിയതെന്ന് വ്യക്തമാക്കുകയും ചെയ്തു. വാങ്ചുക്ക് സമരം നിർത്തിയെങ്കിലും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ പുറത്താക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നതായി സിജെപി അറിയിച്ചു. ജന്തർ മന്തറിലെ സമാധാനപരമായ പ്രതിഷേധത്തിന് പുറമെ ഇന്ന് ജില്ലാ കേന്ദ്രങ്ങളിലടക്കം രാജ്യവ്യാപക പ്രതിഷേധത്തിനും പാർട്ടി ആഹ്വാനം ചെയ്തു. ഇതിനെത്തുടർന്ന് ദില്ലിയിൽ സുരക്ഷാ നിയന്ത്രണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. പാർലമെന്റിലും ഇന്ത്യ സഖ്യം പ്രതിഷേധം തുടരും.

അതേസമയം, നിരാഹാരം അവസാനിപ്പിച്ച വാങ്ചുക്ക് വേഗത്തിൽ ആരോഗ്യം വീണ്ടെടുക്കട്ടെ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസിച്ചു. ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കുറ്റവാളികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും, വിഷയം കേന്ദ്ര കാബിനറ്റിൽ ചർച്ച ചെയ്ത് ശക്തമായ തുടരനടപടികൾ സ്വീകരിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Top News from last week.

Latest News

More from this section