
സാമൂഹ്യ-പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിന്റെ നിരാഹാര സമരത്തിന് പിന്തുണയറിയിച്ച് നടൻ ടൊവിനോ തോമസ്. ജന്തർ മന്തറിലെ സമരവേദിയിൽനിന്നുള്ള സോനം വാങ്ചുക്കിന്റെ വീഡിയോ ഇൻസ്റ്റാ ഗ്രാം സ്റ്റോറിയിലൂടെ പങ്കുവച്ചാണ് ടൊവിനോ ഐക്യദാർഢ്യം അറിയിച്ചത്.
നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കും ചോദ്യപേപ്പർ ചോർച്ചയ്ക്കും എതിരെയാണ് സോനം വാങ്ചുക്കിന്റെ അനിശ്ചിതകാല നിരാഹാരം. നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളിൽ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നാണ് സമരക്കാരുടെ പ്രധാന ആവശ്യം.
വാങ്ചുക്കിന്റെ നിരാഹാര സമരം 18-ാം ദിവസത്തിലെthiyathote ആരോഗ്യനില മോശമായി. അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയിൽ ആശങ്ക ഉയർന്നിട്ടും കേന്ദ്ര സർക്കാർ നിസംഗത തുടരുകയാണ്. ഇതിനെതിരെ വ്യാപകമായി പ്രതിഷേധം ഉയരുന്നുണ്ട്.
നടൻ പ്രകാശ് രാജ് ആദ്യം മുതൽ സമരത്തിന് പിന്തുണയുമായി രംഗത്തുണ്ട്.
നടി സീനത്ത് അമനും വാങ്ചുക്കിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
നിരാഹാരം ആരംഭിച്ചതിന് ശേഷം വാങ്ചുക്കിന്റെ ഭാരം ഒമ്പത് കിലോയോളം കുറഞ്ഞതായി സിജെപി അറിയിച്ചു. വാങ്ചുകിന് ആവശ്യമായ വൈദ്യസഹായം നൽകണമെന്ന് ഡൽഹി ഹൈക്കോടതി കോടതി കേന്ദ്രത്തിന് നിർദേശം നൽകിയിട്ടുണ്ട്.








