ഇന്നത്തെ വ്യാപാര സെഷനിൽ കേരള ഓഹരിയായ സൗത്ത് ഇന്ത്യൻ ബാങ്ക് ഇൻട്രാഡേ അടിസ്ഥാനത്തിൽ 10% വരെ ഇടിവ് നേരിട്ടു. തുടർന്ന് 8.32% നഷ്ടത്തോടെ 43.70 രൂപയിലാണ് എൻ.എസ്.ഇയിൽ ക്ലോസിങ് നടത്തിയിരിക്കുന്നത്. മൂന്ന് പതിറ്റാണ്ടിന്റെ അനുഭവ സമ്പത്തുള്ള പുതിയ സി.ഇ.ഒയെ നിയമിക്കാൻ ബാങ്ക് അംഗീകാരം നൽകിയിട്ടും ഓഹരി വില ഇടിഞ്ഞത് എന്തു കൊണ്ടാണ്? പ്രധാനമായും ലാഭമെടുപ്പാണ് ഇതിന് കാരണമെന്ന് അനലിസ്റ്റുകൾ വിലയിരുത്തുന്നു.
പുതിയ സി.ഇ.ഒ
പുതിയ സി.ഇ,.ഒ ആയി മഹേഷ് മുരളീധർ പൈ 2026 ഒക്ടോബർ 1 മുതൽ മൂന്ന് വർഷത്തേക്ക് ചുമതല വഹിക്കുന്നതിനുള്ള റിസർവ് ബാങ്ക് അനുമതി ബാങ്കിന് ലഭിച്ചിട്ടുണ്ട്. ബാങ്കിന്റെ ബോർഡ്, ഓഹരിയുടമകൾ എന്നിവരുടെ കൂടി അനുമതിക്ക് വിധേയമായിരിക്കും നിയമനം. കാനറ ബാങ്കിന്റെ ചീഫ് ജനറൽ മാനേജരായി പ്രവർത്തിച്ചിരുന്ന വ്യക്തിയാണ് പൈ. ഡിജിറ്റൽ ബാങ്കിങ്, ട്രഷറി, റീടെയിൽ ബാങ്കിങ്,എം.എസ്.എം.ഇ ലെൻഡിങ്, സ്ട്രാറ്റജി, ഫിനാൻഷ്യൽ ഇൻക്ലൂഷൻ തുടങ്ങി വിവിധ മേഖലകളിൽ ഏകദേശം മൂന്ന് പതിറ്റാണ്ടിന്റെ അനുഭവ സമ്പത്താണ് ഇദ്ദേഹത്തിനുള്ളത്. അദ്ദേഹത്തിന്റെ നിയമനം ബാങ്കിൽ നേതൃതുടർച്ച ഉറപ്പാക്കുന്നതാണ്.
സൗത്ത് ഇന്ത്യൻ ബാങ്ക് – ഓഹരികളിലെ ലാഭമെടുപ്പ്
പുതിയ സി.ഇ.ഒയുടെ നിയമനം എന്ന പോസിറ്റീവ് ഫാക്ടർ ഉണ്ടായിരുന്നിട്ടും വില്പന സമ്മർദ്ദം ഓഹരി വിലയെ താഴേക്കിറക്കി. ബുധനാഴ്ച്ച സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരികളുടെ പ്രതിദിന ശരാശരി വോളിയം 20.8 ദശലക്ഷം മുതൽ 58.4 ദശലക്ഷം വരെയായിരുന്നു.
സാങ്കേതികമായി 50, 200EMA നിലവാരങ്ങൾ ഓവർഹീറ്റ് സൂചന നൽകുന്നതായി അനലിസ്റ്റുകൾ വിലയിരുത്തുന്നു. കഴിഞ്ഞ 3 മാസങ്ങളിൽ 42% വരെ റാലി നടത്തിയതിന് ശേഷമാണ് ഇപ്പോഴത്തെ ഇടിവ്. ഇത് ഹ്രസ്വകാലാടാസ്ഥാനത്തിലുള്ള പുൾ ബാക്ക് ആയിരിക്കുമെന്നും വിദഗ്ധർ കരുതുന്നു.
സൗത്ത് ഇന്ത്യൻ ബാങ്ക്
കേരളം ആസ്ഥാനമായ പ്രമുഖ ബാങ്കാണ് സൗത്ത് ഇന്ത്യൻ ബാങ്ക്. 1929ൽ സ്ഥാപിതമായി. കേരളത്തിലെ സ്വകാര്യ ബാങ്കുകളിൽ ഷെഡ്യൂൾഡ് ബാങ്ക് പദവി നേടിയ ആദ്യ ബാങ്കു കൂടിയാണിത്.
11,411 കോടി രൂപയാണ് ബാങ്കിന്റെ മാർക്കറ്റ് ക്യാപ്. ഈ സ്മാൾക്യാപ് ഓഹരി, കഴിഞ്ഞ ഒരു വർഷത്തിൽ 58.37% നേട്ടമാണ് നൽകിയിരിക്കുന്നത്.
സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരി – ലക്ഷ്യവില
സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരികളുടെ 52 ആഴ്ച്ചകളിലെ ഉയരം 49.90 രൂപയാണ്. നേരത്തെ ഐ.സി.ഐ.സി.ഐ ഡയറക്ട് ഈ ഓഹരിയിൽ 52 രൂപയും, ഐ.സി.ഐ.സി.ഐ സെക്യൂരിറ്റീസ് 56 രൂപയും ലക്ഷ്യവില നിശ്ചയിച്ചിട്ടുണ്ട്.









