കണ്ണൂരിലെ ചിറക്കൽ റെയിൽവേ സ്റ്റേഷൻ ഏകപക്ഷീയമായി അടച്ചു പൂട്ടാനുള്ള ദക്ഷിണ റെയിൽവേയുടെ തീരുമാനം പുനഃപരിശോധിക്കണം :കെ.സുധാകരൻ എം.പി* 

 

 

കണ്ണൂരിലെ ചിറക്കൽ റെയിൽവേ സ്റ്റേഷൻ ഏകപക്ഷീയമായി അടച്ചു പൂട്ടാനുള്ള റെയിൽവേയുടെ തീരുമാനം പുന: പരിശോധിക്കണമെന്നാവശ്യപ്പെട്ട് കെ സുധാകരൻ എംപി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്ത് നൽകി.

 

ചിറക്കലിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങൾ വളരെക്കാലമായി ആശ്രയിക്കുന്ന ചിറക്കൽ റെയിൽവേ സ്റ്റേഷനിൽ മെച്ചപ്പെട്ട സൗകര്യങ്ങളും പുതിയ സ്റ്റോപ്പുകളും വർദ്ധിപ്പിക്കുന്നതിന് പകരം റെയിൽവേ സ്റ്റേഷൻ തന്നെ അടച്ചുപൂട്ടാനുള്ള ദക്ഷിണ റെയിൽവേയുടെ ഏകപക്ഷീയവും ജനാധിപത്യവിരുദ്ധമായ തീരുമാനം അടിയന്തരമായി പുന: പരിശോധിക്കണം.

 

റെയിൽവേ സ്റ്റേഷൻ അടച്ചു പൂട്ടുമെന്ന ദക്ഷിണ റെയിൽവേയുടെ തീരുമാനം ചിറക്കൽ റെയിൽവേ സ്റ്റേഷനെ ആശ്രയിക്കുന്ന നൂറുകണക്കിന് യാത്രക്കാരെയും , ചിറക്കലിന്റെ വികസനത്തെയും പ്രതികൂലമായി ബാധിക്കും . ആയതിനാൽ ദക്ഷിണ റയിൽവേയുടെ ഈ തീരുമാനം ഉടനടി പുന പരിശോധിക്കണമെന്ന് കെ സുധാകരൻ എംപി റെയിൽവേ മന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു .

Top News from last week.

Latest News

More from this section