Advertisement
Advertisement
Saturday, September 12, 2026
India

ദക്ഷിണ മേഖലാ കൗൺസിൽ യോഗം: മുഖ്യമന്ത്രി വി. ഡി. സതീശൻ തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിയുമായി കൂടിക്കാഴ്ച നടത്തി

Advertisement
Advertisement

ചെന്നൈ: മഹാബലിപുരത്ത് നടക്കുന്ന ദക്ഷിണ മേഖലാ കൗൺസിലിന്റെ 31-ാമത് സമ്മേളനത്തിന് മുന്നോടിയായി കേരള മുഖ്യമന്ത്രി വി. ഡി. സതീശൻ തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്യുമായി ചർച്ച നടത്തി. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ തമ്മിലുള്ള പരസ്പര സഹകരണവും വിവിധ മേഖലകളിലെ വികസന വിഷയങ്ങളുമാണ് കൂടിക്കാഴ്ചയിൽ പ്രധാന ചർച്ചയായത്. വ്യവസായ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിയും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

Advertisement

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ രാവിലെ 10 മണിയോടെയാണ് കൗൺസിൽ യോഗം ആരംഭിച്ചത്. കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും മുഖ്യമന്ത്രിമാരും മന്ത്രിമാരും മുതിർന്ന ഭരണതല ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

കാവേരി വിഷയത്തിൽ ചർച്ച നടക്കുമോ?

സംസ്ഥാനങ്ങൾ തമ്മിലുള്ള അതിർത്തി തർക്കങ്ങളും നദീജല വിഷയങ്ങളുമാണ് ഇത്തവനത്തെ ദക്ഷിണ മേഖലാ കൗൺസിലിലെ പ്രധാന അജണ്ട. ഇതിൽ തമിഴ്‌നാടും കർണാടകയും തമ്മിൽ നിലനിൽക്കുന്ന കാവേരി തർക്കത്തിൽ ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ പ്രത്യേക ചർച്ചകൾ നടത്തുമോ എന്ന കാര്യത്തിൽ എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

Advertisement
Advertisement
Advertisement
Advertisement
Advertisement