ത്രിപുരയിൽ വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധന മാറ്റിവച്ചു


ത്രിപുരയിൽ വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധന മാറ്റിവച്ചു

ത്രിപുരയിലെ വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധന (SIR) നടപടികളുടെ സമയക്രമം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ (ECI) പുതുക്കി. സംസ്ഥാനത്തെ ഗോത്രമേഖലകളിൽ സെപ്റ്റംബർ 28ന് വില്ലേജ് കമ്മിറ്റി തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ സമയക്രമം മാറ്റണമെന്ന് ഭരണകക്ഷിയായ ബിജെപി ഉൾപ്പെടെയുള്ള വിവിധ രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു.
2027 ജനുവരി ഒന്നിനെ യോഗ്യതാ തീയതിയായി നിശ്ചയിച്ചാണ് സംസ്ഥാനത്ത് SIR നടത്തുന്നത്. നേരത്തെ സെപ്റ്റംബർ അഞ്ചിന് ആരംഭിക്കാനിരുന്ന നടപടികളാണ് ഇപ്പോൾ മാറ്റിവച്ചത്.
പുതിയ സമയക്രമം അനുസരിച്ച് ബൂത്ത് ലെവൽ ഓഫീസർമാരുടെ (BLO) വീടുതോറുമുള്ള പരിശോധന നവംബർ ആറിന് ആരംഭിച്ച് ഡിസംബർ അഞ്ചുവരെ തുടരും. ഡിസംബർ 12ന് കരട് വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്നു തുടർന്ന് അവകാശവാദങ്ങളും ആക്ഷേപങ്ങളും സമർപ്പിക്കുന്നതിനും അവ പരിഹരിക്കുന്നതിനുമുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷം അന്തിമ വോട്ടർപട്ടിക 2027 ഫെബ്രുവരി 15ന് പ്രസിദ്ധീകരിക്കും.








