Advertisement
Advertisement
Tuesday, September 15, 2026
Entertainment

ബോക്സ് ഓഫീസിൽ വിസ്മയമായി സ്പൈഡർമാൻ: ഇന്ത്യൻ കളക്ഷൻ 500 കോടി കടന്നു

Advertisement
Advertisement

ഇന്ത്യൻ ബോക്സ് ഓഫീസിൽ ചരിത്ര വിജയം കുറിച്ചുകൊണ്ട് ‘സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ’ മുന്നേറുന്നു.

Advertisement

ചിത്രത്തിന്റെ വിതരണക്കാരായ സോണി പിക്ചേഴ്സ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഇന്ത്യയിൽ നിന്നുള്ള ഗ്രോസ് കളക്ഷൻ 500 കോടി രൂപ പിന്നിട്ടു.ജൂലൈ 30-ന് പ്രദർശനത്തിനെത്തിയ ചിത്രം ആദ്യദിനം തന്നെ 73 കോടി രൂപ നേടികൊണ്ട് ഒരു ഹോളിവുഡ് സിനിമയ്ക്ക് ഇന്ത്യയിൽ ലഭിക്കുന്ന ഏറ്റവും വലിയ ഓപ്പണിംഗ് കളക്ഷൻ എന്ന റെക്കോർഡ് സ്വന്തമാക്കിയിരുന്നു. എന്നാൽ പിന്നീടുള്ള ദിവസങ്ങളിലും ഈ തരംഗം തുടരുകയും കളക്ഷൻ വൻതോതിൽ ഉയരുകയും ചെയ്തു.

അവധി ദിനമായ ഞായറാഴ്ച ബുക്ക് മൈ ഷോ വഴി മാത്രം മണിക്കൂറിൽ അറുപതിനായിരത്തിലേറെ ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്.ഡെസ്റ്റിൻ ഡാനിയൽ ക്രെറ്റൺ സംവിധാനം ചെയ്ത ഈ ബിഗ് ബജറ്റ് ചിത്രം മാർവൽ സ്റ്റുഡിയോസും കൊളംബിയ പിക്ചേഴ്സും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ടോം ഹോളണ്ട് നായകനായെത്തുന്ന ചിത്രത്തിൽ സെൻഡയ, സാഡി സിങ്ക്, മാർക് റുഫാലോ തുടങ്ങിയ പ്രമുഖ താരനിരയും അണിനിരക്കുന്നുണ്ട്.

Advertisement
Advertisement
Advertisement
Advertisement
Advertisement