‘മന്ത്രി കായിക പ്രേമികളോട് മാപ്പ് പറയണം; മെസിയെ കൊണ്ടുവരാന്‍ ശ്രമിക്കണം’; പിഎംഎ സലാം

ലിയോണല്‍ മെസി വരുമെന്ന് പറഞ്ഞു കായിക പ്രേമികളെ ആവേശത്തിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. കേരളത്തിലെ കായിക പ്രേമികളോടുള്ള വഞ്ചനയാണിത്. മെസിയെ കൊണ്ടുവരാന്‍ ശ്രമിക്കണം. അല്ലെങ്കില്‍ കായികപ്രേമികളോട് മാപ്പ് പറയണമെന്നും പിഎംഎ സലാം ട്വന്റിഫോറിനോട് പറഞ്ഞു.

സര്‍ക്കാര്‍ പറഞ്ഞ എന്ത് കാര്യമാണ് ചെയ്തതിട്ടുള്ളതെന്നും വാഗ്ദാനങ്ങള്‍ ഒന്ന് പോലും നടപ്പാക്കാറില്ലെന്നും പിഎംഎ സലാം കുറ്റപ്പെടുത്തി. മെസ്സി കേരളത്തിലേക്ക് എത്തില്ലെന്ന് കായികവകുപ്പ് മന്ത്രി വി അബ്ദുറഹ്മാന്‍ സ്ഥിരീകരിച്ചിരുന്നു. ഒക്ടോബറില്‍ വരുമെന്നായിരുന്നു മന്ത്രിയും സം?ഘവും ആദ്യം പറഞ്ഞത്. പിന്നിലെ നിരവധി അനിശ്ചിതത്വങ്ങളുണ്ടായി. ഒടുവില്‍ മെസ്സി കേരളത്തില്‍ വരുമെന്ന് അറിയിപ്പുമായി മന്ത്രിയുടെ ഓഫീസ് വീണ്ടും രംഗത്ത് വന്നിരുന്നു. നല്ലൊരു ഫുട്‌ബോള്‍ സ്റ്റേഡിയം ഇല്ലാത്ത സ്ഥലത്ത് മെസി എങ്ങനെ കളിക്കുമെന്ന ചോദ്യം ആരാധാകര്‍ അടക്കം ഉയര്‍ത്തി. അപ്പോഴും മെസി എത്തും എന്ന് മന്ത്രി ആവര്‍ത്തിച്ചിരുന്നു. ഒക്ടോബറില്‍ വരാന്‍ കഴിയില്ലെന്ന് പറഞ്ഞപ്പോള്‍ വരേണ്ടെന്ന് പറഞ്ഞത് സ്‌പോണ്‍സര്‍ ആണെന്ന് മന്ത്രി പറയുന്നു.

Top News from last week.