എസ്.എസ്.എൽ.സി വിജയികളെ അനുമോദിച്ചു; പ്രശസ്ത പ്രഭാഷകൻ രാധാകൃഷ്ണൻ മാണിക്കോത്ത് ചടങ്ങിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

​കാടാച്ചിറ: എസ്.എസ്.എ.ൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും ഫുൾ എ പ്ലസ് നേടിയ മിടുക്കരെ അനുമോദിക്കുന്നതിനായി കാടാച്ചിറ – മൂന്നാം പാലം സെന്റർ ഓഫ് എഡ്യുക്കേഷന്റെ ആഭിമുഖ്യത്തിൽ അനുമോദന സദസ്സ് സംഘടിപ്പിച്ചു. പ്രശസ്ത പ്രഭാഷകൻ രാധാകൃഷ്ണൻ മാണിക്കോത്ത് ചടങ്ങിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
​എഴുത്തുകാരൻ ശശീന്ദ്രൻ ചാല മുഖ്യ അതിഥിയായി പങ്കെടുത്ത ചടങ്ങിൽ പി.കെ. പവിത്രൻ അധ്യക്ഷത വഹിച്ചു. വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കുള്ള ഉപഹാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.
​വി. രാജൻ, വി.കെ. ദിവാകരൻ മാഷ്, ചന്ദ്രശേഖരൻ മാഷ്, ആര്യ. എ, ശ്രീലക്ഷ്മി. ടി എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വിദ്യാർത്ഥികളും രക്ഷിതാക്കളും ഉൾപ്പെടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.

Top News from last week.

Latest News

More from this section