നക്ഷത്ര ഫലങ്ങൾ
2-8-2026 മുതൽ 8-8-2026 വരെ
മേടം രാശി:
അശ്വതി , ഭരണി, കാർത്തിക. 15 നാഴിക
ചന്ദ്രൻ 4 ആം ഭാവത്തിൽ -വ്യാഴം , 12 ആം ഭാവത്തിൽ ശനി
ഈ ആഴ്ച അശ്വതി നക്ഷത്രക്കാർക്ക് തൊഴിൽരംഗത്ത് വലിയ മാറ്റങ്ങൾ വന്നുചേരും. പുതിയ പദ്ധതികൾ ഏറ്റെടുക്കാൻ അനുകൂല സമയമാണ്. പണമിടപാടുകളിൽ ശ്രദ്ധ പുലർത്തുന്നത് നന്നായിരിക്കും, തൊഴിലിടത്ത് അനാവശ്യ ചിലവുകൾ ഒഴിവാക്കണം. കുടുംബത്തിൽ സമാധാന അന്തരീക്ഷം നിലനിൽക്കും. മുതിർന്ന അംഗങ്ങളുടെ ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധവേണം.
ഇടവം രാശി :
കാർത്തിക 45 നാഴിക ,രോഹിണി, ,മകീര്യം 30 നാഴിക
ചന്ദ്രാൽ 3ഇത് ആം ഭാവത്തിൽ വ്യാഴം 11 ആം ഭാവത്തിൽ ശനി ഈ വാരം കലാ-സാംസ്കാരിക രംഗങ്ങളിൽ വലിയ അവസരങ്ങൾ ലഭിക്കും. ബിസിനിൽ അനുകൂലമായ മാറ്റങ്ങൾ പ്രതീക്ഷിിക്കാം. ആഡംബര വസ്തുക്കൾ വാങ്ങാനായി ധാരാളം പണം ചിലവഴിക്കേണ്ടിവരും. പ്രണയ പങ്കാളിയുമായി നല്ല നിമിഷങ്ങൾ പങ്കിടാൻ സാധിക്കും. സാമ്പത്തിക കാര്യങ്ങളിൽ അമിത ചിലവുകൾ കൃത്യമായി നിയന്ത്രിക്കണം. ഭക്ഷണകാര്യങ്ങളിൽ ശ്രദ്ധിക്കുക..
മിഥുനം രാശി :
മകീര്യം 30 നാഴിക, തിരുവാതിര ,പുണർതം 45
ചന്ദ്രാൽ 2- ആം ഭാവത്തിൽ വ്യാഴം 10 ആം ഭാവത്തിൽ ശനി
അനുകൂല മാറ്റങ്ങളുടെ സമയമാണ്. അനാവശ്യമായി മനസിനെ അലട്ടിയിരുന്ന പല ആശങ്കകളും ഈ ആഴ്ചയോടെ അവസാനിക്കും. ഉദ്യോഗാർഥികൾക്ക് പുതിയ ജോലി ലഭിക്കാനുള്ള അവസരങ്ങൾ വന്നുചേരും. കച്ചവടത്തിൽ പുരോഗതി കൈവരിക്കുന്ന സമയമാണ്. കുടുംബാംഗങ്ങളോടൊപ്പം കൂടുതൽ സന്തോഷ നിമിഷങ്ങൾ പങ്കിടാൻ കഴിയും. വിദ്യാർഥികൾക്ക് പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കാനും മികവ് പുലർത്താനു കഴിയും.
കർക്കടകം രാശി :പുണർതം 15 നാഴിക ,പൂയം,ആയില്യം
ചന്ദ്രാൽ ലഗ്നം ഭാവത്തിൽ വ്യാഴം 9 ആം ഭാവത്തിൽ ശനി
നക്ഷത്രക്കാർക്ക് സമ്മിശ്ര ഫലങ്ങളാണ് കാണാനാവുന്നത്. പുതിയ ബിസിനസ്സ് ആശയങ്ങൾ ലഭിക്കുമെങ്കിലും അത് നടപ്പിലാക്കാൻ കുറച്ചുകൂടി കാത്തിരിക്കേണ്ടി വരും. സഹപ്രവർത്തകരുമായി സംസാരിക്കുമ്പോൾ സംയമനം പാലിക്കുക. കുടുംബത്തിൽ ചെറിയ തർക്കങ്ങൾക്ക് സാധ്യതയുണ്ട്, വിട്ടുവീഴ്ചകൾക്ക് തയ്യാറാകണം. വിദേശ ജോലിക്ക് ശ്രമിക്കുന്നവർക്ക് അനുകൂല വാർത്ത ലഭിക്കാം.
ചിങ്ങo രാശി :മകം പൂരം ഉത്രം 15 നാഴിക
ചന്ദ്രാൽ 12ആം ഭാവത്തിൽ ഭാവത്തിൽ വ്യാഴം 8 ആം ഭാവത്തിൽ ശനി
നക്ഷത്രക്കാർക്ക് സമ്മിശ്രമായ ഫലങ്ങളാണ് അനുഭവപ്പെടുക. ഔദ്യോഗിക രംഗത്ത് സഹപ്രവർത്തകരിൽ നിന്നും മത്സരങ്ങൾ നേരിടേണ്ടി വന്നേക്കാം. കുടുംബത്തിലെ മുതിർന്ന വ്യക്തികളുടെ ആരോഗ്യസ്ഥിതിയിൽ കൂടുതൽ ശ്രദ്ധ നൽകണം. ബിസിനസ്സ് വിപുലീകരിക്കാൻ ആഗ്രഹിക്കുന്നവർക്ക് അത്ര അനുകൂലമല്ല സമയമല്ല, തീരുമാനങ്ങൾ നീട്ടിവെക്കുക. സാമ്പത്തിക ക്രയവിക്രയങ്ങളിൽ കൃത്യത പുലർത്തുക.
കന്നി രാശി :ഉത്രം 45 നാഴിക, അത്തം ,ചിത്ര 30 നാഴിക
ചന്ദ്രാൽ 11ആം ഭാവത്തിൽ വ്യാഴം 7ആം ഭാവത്തിൽ ശനി
വളരെ സന്തോഷകരമായ അനുഭവങ്ങൾ വന്നുചേരും. മുടങ്ങിക്കിടന്ന സർക്കാർ കാര്യങ്ങൾ വേഗത്തിൽ പൂർത്തിയാകും. തൊഴിൽ രംഗത്ത് പുതിയ അവസരങ്ങൾ കൈവരും, ഉയർന്ന സ്ഥാനമാനങ്ങൾ ലഭിക്കാനും സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, എന്നാൽ അനാവശ്യ ചിലവുകൾ ഒഴിവാക്കണം.
തുലാവാം രാശി :ചിത്ര30 നാഴിക ,ചോതി ,വിശാഖം 45 നാഴിക
ചന്ദ്രാൽ 10ആം ഭാവത്തിൽ വ്യാഴം 6 ആം ഭാവത്തിൽ ശനി
ഈ ആഴ്ച വളരെ അനുകൂല സമയമാണ്. തൊഴിൽ രംഗത്ത് വലിയ പുരോഗതി നേടാൻ സാധിക്കും. പുതിയ ബിസിനസ്സ് പങ്കാളിത്തങ്ങൾ ലാഭകരമായി മാറും. കുട്ടികളുടെ കാര്യങ്ങളഇൽ അഭിമാന നിമിഷങ്ങൾ ഉണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നത് വഴി പഴയ കടബാധ്യതകൾ തീർക്കാനാകും. ആരോഗ്യം തൃപ്തികരമായിരിക്കും.
വൃശ്ചികം രാശി :വിശാഖം, അനിഴം, തൃക്കേട്ടക
ചന്ദ്രാൽ 9ആം ഭാവത്തിൽ വ്യാഴം 5ആം ഭാവത്തിൽ ശനി
ഈ ആഴ്ച പൊതുവെ സമ്മിശ്ര ഫലങ്ങളാണ് ഉണ്ടാകുക. തൊഴിൽ രംഗത്ത് പുതിയ വെല്ലുവിളികൾ നേരിടേണ്ടി വരാം, കഠിനാധ്വാനത്തിലൂടെ അവയെ മറികടക്കാൻ കഴിയും. പുതിയ നിക്ഷേപങ്ങൾ ഈ ആഴ്ച ഒഴിവാക്കുന്നതാണ് നല്ലത്. കുടുംബത്തിൽ ചെറിയ അസ്വാരസ്യങ്ങൾക്ക് സാധ്യതയുണ്ട്. ആരോഗ്യസ്ഥിതിയിൽ ശ്രദ്ധ ആവശ്യമാണ്.
ധനു രാശി :മൂലം,പൂരാടം ,ഉത്രാടം 15 നാഴിക
ചന്ദ്രാൽ 8ആം ഭാവത്തിൽ വ്യാഴം 4 ആം ഭാവത്തിൽ ശനി
ഈ വാരം മാനസിക ധൈര്യവും ആത്മവിശ്വാസവും വർധിക്കും. കരിയറിൽ നിങ്ങൾ ആഗ്രഹിച്ച വലിയൊരു മാറ്റം ഈ ആഴ്ച സംഭവിച്ചേക്കാം. വിദേശയാത്രയ്ക്കുള്ള തടസ്സങ്ങൾ നീങ്ങും. റിയൽ എസ്റ്റേറ്റ് രംഗത്തുള്ളവർക്ക് മികച്ച ലാഭം കൊയ്യാൻ സാധിക്കുന്ന സമയമാണ്. എന്നാൽ ആരോഗ്യത്തിൽ, പ്രത്യേകിച്ച് ഉദരസംബന്ധമായ അസുഖങ്ങൾ ഉള്ളവർ ശ്രദ്ധിക്കണം. ദാമ്പത്യ ബന്ധം ഊഷ്മളമായിരിക്കും.
മകരം രാശി :ഉത്രാടം 45 നാഴിക ,തിരുവോണം ,അവിട്ടം 30 നാഴിക
ചന്ദ്രാൽ 7 ആം ഭാവത്തിൽ വ്യാഴം 3 ആം ഭാവത്തിൽ ശനി
പുതിയ പദ്ധതികൾ വിജയകരമായി പൂർത്തിയാക്കാൻ സാധിക്കും. കലാകാരന്മാർക്കും എഴുത്തുകാർക്കും കഴിവുകൾ പ്രകടിപ്പിക്കാൻ അനുയോജ്യമായ സമയാണ്. കച്ചവടത്തിൽ വിറ്റുവരവ് വർദ്ധിക്കും. പഴയ നല്ല സുഹൃത്തുക്കളെ സന്ദർശിക്കാനുള്ള അവസരം വരും. പണമിടപാടുകൾ സുഗമമായി നടക്കും, എങ്കിലും അനാവശ്യ ചെലവുകൾ ശ്രദ്ധിക്കണം.
കുംഭം രാശി :അവിട്ടം30 നാഴിക,ചതയം ,പൂരാട്ടാത്തി 45 നാഴിക
ചന്ദ്രാൽ 6 ആം ഭാവത്തിൽ വ്യാഴം 2 ആം ഭാവത്തിൽ ശനി
ഈ വാരം കർമ്മരംഗത്ത് പലവിധ അനുകൂല മാറ്റങ്ങൾ ഉണ്ടാകും. റിയൽ എസ്റ്റേറ്റ്, നിർമാണ മേഖലകളിൽ ഉള്ളവർക്ക് വലിയ ലാഭം പ്രതീക്ഷിക്കാം. പുതിയ വാഹനം വാങ്ങാൻ അനുകൂലമായ സമയമാണ്. സുഹൃത്തുക്കളുടെ സഹായത്താൽ പുതിയ തൊഴിൽ അവസരങ്ങൾ ലഭിച്ചേക്കാം. എന്നാൽ കുടുംബത്തിൽ അനാവശ്യ ദേഷ്യം ഒഴിവാക്കണം. ആരോഗ്യം തൃപ്തികരമായിരിക്കും.
മീനം രാശി :പൂരാട്ടാത്തി 15 നാഴിക,ഉത്രട്ടാതി ,രേവതി
ചന്ദ്രാൽ 5 ആം ഭാവത്തിൽ വ്യാഴം ലഗ്നo ഭാവത്തിൽ ശനി
ഈ ആഴ്ച തൊഴിലിടത്ത് പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടി വരും. കഠിനാധ്വാനത്തിലൂടെ മാത്രമേ വിചാരിച്ച കാര്യങ്ങൾ പൂർത്തിയാക്കാൻ കഴിയൂ. അനാവശ്യ യാത്രകൾ പരമാവധി ഒഴിവാക്കുക. പണമിടപാടുകളിൽ ശ്രദ്ധ വേണ്ട സമയമാണ്. ദാമ്പത്യ ജീവിതത്തിൽ ചില വിട്ടുവീഴ്ചകൾ ആവശ്യമാണ്. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കുക.
ജ്യോൽസർ : രാജേഷ് കൊയ്യോട്









