പരിയാരം :കേരള ഖാദി വ്യവസായ ബോർഡ് പയ്യന്നൂർ ഖാദി കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ആരോഗ്യപ്രവർത്തകർക്കുള്ള ഖാദി കോട്ട് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നവംബർ 15ന് രാവിലെ 10.30ന് പരിയാരം ഗവ. മെഡിക്കൽ കോളേജിൽ നടക്കും. ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ ഉദ്ഘാടനം ചെയ്യും.ഡോക്ടർമാർ, നേഴ്സുമാർ, മെഡിക്കൽ വിദ്യാർഥികൾ എന്നിവർക്കാണ് ഓവർ കോട്ടുകൾ വിതരണം ചെയ്യുക. ചടങ്ങിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ എസ് പ്രതാപ് അധ്യക്ഷത വഹിക്കും.