Advertisement
Advertisement
Tuesday, September 15, 2026
Kerala

നിൽക്കണോ, പോണോ സി പി ഐ ചോദിക്കുന്നു

Advertisement
Advertisement

നിൽക്കണോ, പോണോ,സി പി ഐ ചോദിക്കുന്നു

Advertisement

ലോക്‌സഭാ ഇലക്ഷനുമുമ്പ് സി പി ഐയെ മുന്നണിയിലെത്തിക്കാൻ യുഡിഎഫ് നീക്കം

മിറർ ബ്യൂറോ

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃ പദവി സംബന്ധിച്ച തർക്കത്തിൽ സമവായ ചർച്ചകൾ വഴി മുട്ടിയാൽ ഇടതുമുന്നണിയിൽ തുടരുന്ന കാര്യത്തിൽ സിപിഐയിൽ ഭിന്നാഭിപ്രായം. മുന്നണിയിൽ നിൽക്കണോ വിടണോ എന്ന കാര്യത്തിലും തീരുമാനമുണ്ടാകും. പ്രതിപക്ഷ നേതൃപദവിയിൽ അവസാന വാക്ക് പറയാൻ പിണറായി വിജയൻ ആരാണെന്ന മുതിർന്ന സിപി ഐ നേതാവ് സി ദിവാകരൻ്റെ ചോദ്യത്തിന് പിന്നിലും വലിയൊരു വിഭാഗം നേതാക്കളുടെ മൗനാനുവാദവുമുണ്ട്. അതേ സമയം അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് സി പി ഐയെ യു ഡി എഫിലെത്തിക്കാൻ കോൺഗ്രസ് നീക്കം നടത്തുന്നുണ്ട്.

പ്രതിപക്ഷ ഉപനേതൃപദവി സംബന്ധിച്ച തർക്കം പരസ്യമായ വിഴുപ്പലക്കലിലേക്ക് നീങ്ങിയതിൽ സിപിഎം , സിപി ഐ ദേശീയ നേതൃത്വത്തിനും കടുത്ത നീരസമുണ്ട്. ഉപ നേതൃപദവി സിപി എമ്മിനു തന്നെയാണെന്ന പിണറായിയുടെ നിലപാടിനെ തള്ളിയ ഇടതുമുന്നണി കൺവീനർ ടി പി രാമകൃഷ്ണൻ മാധ്യമങ്ങൾക്ക് മുന്നിൽ നടത്തിയ പരസ്യ പ്രസ്താവന കേന്ദ്ര നേതൃത്വത്തിൻ്റെ ഇടപെടലിൻ്റെ ഫലമാണ്. ടി പിയുടെ പ്രസ്താവന സ്വാഗതം ചെയ്യുന്നുവെന്നും ചർച്ചകൾക്ക് എക്കാലവും സിപി ഐ വാതിൽ തുറന്നു വെക്കുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചിരുന്നു.

സിപി ഐ സംസ്ഥാന സെക്രട്ടറിയേറ്റംഗം സി എൻ മോഹനനും മുൻ മന്ത്രി വി ശിവൻ കുട്ടിയും സിപി ഐ ക്കെതിരെ അതിരൂക്ഷമായാണ് പ്രതികരിച്ചത്. എല്ലാം താനെന്ന ഭാവം ഒരു കമ്യൂണിസ്റ്റ് കാരന് യോജിച്ചതല്ലെന്ന് പിണറായി വിജയനെ കടുത്ത ഭാഷയിൽ ഓർമ്മിപ്പിച്ച് സി പി ഐ നേതാവ് സത്യൻ മൊകേരി പാർട്ടി മുഖപത്രമായ ജനയുഗത്തിൽ ലേഖനമെഴുതിയതും മുന്നണിയിലും പുറത്തും വിവാദങ്ങൾക്ക് വഴിതുറന്നിരുന്നു.

മുഖം വികൃതമായതിന് കണ്ണാടി എറിഞ്ഞുടയ്ക്കുന്നതെന്തിനെന്ന ചോദ്യവുമായി എ ഐ വൈ എഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ സാമൂഹ്യ മാധ്യമത്തിൽ പോസ്റ്റിട്ടിരുന്നു. ഇതെല്ലാം ഏറെ ഗൗരവത്തോടെയാണ് ഇരു പാർട്ടികളുടെയും ദേശീയ നേതൃത്വം കാണുന്നത്. അതേസമയം ,

[30/08, 10:33 am] oc mohanraj: എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെ സസ്പെൻഡ് ചെയ്ത യു.ഡി.എഫ് സർക്കാരിന്റെ നടപടി സ്വാഗതം ചെയ്തവരിൽ സി പി ഐക്കാരുമുണ്ടായിരുന്നു. അന്ന് ഉയർത്തിയ നിലപാട് ശരിയായിരുന്നു എന്ന് തെളിഞ്ഞതിലുള്ള ആത്മവിശ്വാസം ഒരുവശത്തുണ്ടെങ്കിലും, ആ നിലപാടിന് സ്വന്തം മുന്നണി സർക്കാർ അർഹമായ പരിഗണന നൽകാതിരുന്നതിലുള്ള വേദന അതിനേക്കാൾ ശക്തമാണെന്നായിരുന്നു അവരുടെ വിലയിരുത്തൽ.

 

തൃശ്ശൂർ പൂരം അലങ്കോലപ്പെട്ട സംഭവം കേവലം ഒരു ഉത്സവ നടത്തിപ്പിലെ വീഴ്ചയായി കാണാൻ സി പി ഐ തയ്യാറായിരുന്നില്ല. പൂരപ്പറമ്പിലെ പോലീസ് അനാസ്ഥയും, തുടർന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ആർ.എസ്.എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയും ഗുരുതരമായ രാഷ്ട്രീയ സംശയങ്ങൾ ഉയർത്തുന്നതായിരുന്നു.

 

 

 

സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, വി.എസ്. സുനിൽകുമാർ ഉൾപ്പെടെയുള്ള നേതാക്കൾ ഉദ്യോഗസ്ഥനെ മാറ്റിനിർത്തി അന്വേഷണം നടത്തണമെന്ന് പരസ്യമായി ആവശ്യപ്പെട്ടിരുന്നു.

 

ഭരണസംവിധാനത്തിന്റെ നിഷ്പക്ഷതയും നിയമവാഴ്ചയും സംരക്ഷിക്കണമെന്ന കമ്മ്യൂണിസ്റ്റ് ഉത്തരവാദിത്തത്തിൽ നിന്നുള്ള നിലപാടായിരുന്നു അത്. എന്നാൽ, ബന്ധപ്പെട്ട ആരോപണങ്ങളെ വസ്തുനിഷ്ഠമായി പരിശോധിക്കുന്നതിനേക്കാൾ ഉദ്യോഗസ്ഥന് സംരക്ഷണം തീർക്കുന്ന സമീപനമാണ് അന്നത്തെ സി.പി.എം നേതൃത്വത്തിൽ നിന്നുണ്ടായത്.

 

മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷി ഉയർത്തിയ രാഷ്ട്രീയ വിഷയത്തിന് അർഹമായ പരിഗണന ലഭിക്കാതിരുന്നത് മുന്നണി ബന്ധത്തിലെ ജനാധിപത്യപരമായ സമീപനത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തി.

 

പിന്നീട് അധികാരത്തിലെത്തിയ യു.ഡി.എഫ് സർക്കാർ, അന്വേഷണത്തിലെ വീഴ്ചകളും അധികാര ദുർവിനിയോഗവും മുൻനിർത്തി അതേ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തതോടെ തങ്ങൾ ഉന്നയിച്ച ചോദ്യങ്ങൾ അടിസ്ഥാനരഹിതമായിരുന്നില്ല എന്ന് തെളിഞ്ഞു.

 

“ഇടതുമുന്നണി ചെയ്യാത്തത് ഞങ്ങൾ ചെയ്തു” എന്ന രാഷ്ട്രീയ സന്ദേശം യു.ഡി.എഫിന് ഉയർത്തിക്കാട്ടാൻ കഴിഞ്ഞ സാഹചര്യം ഇടതുപക്ഷം ഗൗരവമായി പരിശോധിക്കേണ്ടതുണ്ട്.

മുന്നണി രാഷ്ട്രീയം എന്നത് അധികാരം പങ്കിടാനുള്ള സംവിധാനം മാത്രമല്ല. ഘടകകക്ഷികളുടെ അഭിപ്രായങ്ങൾ അവഗണിക്കപ്പെടുകയും ഭരണതീരുമാനങ്ങളിൽ പ്രതിഫലിക്കാതിരിക്കുകയും ചെയ്താൽ മുന്നണിയുടെ രാഷ്ട്രീയ വിശ്വാസ്യതയ്ക്ക് തന്നെ അത് ദോഷം ചെയ്യും.

 

അധികാരത്തിലുള്ള വ്യക്തികളെയോ ഉദ്യോഗസ്ഥരെയോ സംരക്ഷിക്കലല്ല ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ മാനദണ്ഡം. പറയുന്ന രാഷ്ട്രീയവും പ്രവർത്തിക്കുന്ന രാഷ്ട്രീയവും തമ്മിൽ അകലം വർധിച്ചാൽ നഷ്ടപ്പെടുന്നത് ജനങ്ങൾക്കിടയിലുള്ള വിശ്വാസ്യതയാണ്.

 

അതുകൊണ്ട് ഈ സംഭവത്തെ ജയപരാജയങ്ങളുടെ രാഷ്ട്രീയ കണക്കുകൂട്ടലിൽ മാത്രം ഒതുക്കരുത്. ഇടതുപക്ഷം സ്വന്തം ഭരണസംസ്കാരത്തെയും മുന്നണി പ്രവർത്തനരീതിയെയും ഗൗരവമായി വിലയിരുത്തേണ്ട അവസരമായി ഇതിനെ കാണണമെന്നാണ് സി പി ഐ അണികളുടെ പക്ഷം.

Advertisement
Advertisement
Advertisement
Advertisement
Advertisement