കണ്ണൂര്‍: പൊതുമേഖല സ്ഥാപനമായ സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് കേരള ലിമിറ്റഡ്, സില്‍ക്കിന്റെ ഒരു വര്‍ഷം നീളുന്ന സുവര്‍ണ്ണ ജുബിലി ആഘോഷങ്ങളുടെ യൂണിറ്റ്തല ഉദ്ഘാടനം കണ്ണൂര്‍ അഴീക്കല്‍ യൂണിറ്റില്‍ കെ.വി സുമേഷ് എം എല്‍ എ നിര്‍വ്വഹിച്ചു. പ്രകൃതിയെ സംരക്ഷിച്ച് കൊണ്ട് പുതിയ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രവര്‍ത്തന രീതി പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വീകരിക്കണമെന്ന് എം എല്‍ എ പറഞ്ഞു. പ്രാദേശിക തൊഴിവസരങ്ങള്‍ സൃഷ്ടിക്കേണ്ടത് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമാണെന്നും എംഎല്‍എ പറഞ്ഞു.
സില്‍ക്ക് ചെയര്‍മാന്‍ അഡ്വ. മുഹമ്മദ് ഇക്ബാല്‍ അധ്യക്ഷനായി. സുവര്‍ണ്ണ ജൂബിലി വര്‍ഷത്തില്‍ കൊച്ചിന്‍ ഷിപ്പ്യാര്‍ഡ്, ഉഡുപ്പിഷിപ്പ്യാര്‍ഡ്, എന്നിവരുമായി ചേര്‍ന്ന് വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് സില്‍ക്ക് ചെയര്‍മാന്‍ അറിയിച്ചു. സില്‍ക്കിന് അഴീക്കലിന് പുറമെ ബേപ്പൂര്‍, ഒറ്റപ്പാലം തുറവൂര്‍, ചേര്‍ത്തല എന്നിവിടങ്ങളില്‍ യൂണിറ്റുകളുണ്ട്.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. അജീഷ്, സില്‍ക്ക് മാനേജിംഗ് ഡയറക്ടര്‍ ടി.ജി. ഉല്ലാസ് കുമാര്‍, കൈത്തറി വികസന ബോര്‍ഡ് ഡയറക്ടര്‍ ജോയി കൊന്നക്കല്‍, സില്‍ക്ക് സി.ഐ.ടി.യു. പ്രസിഡന്റ് വി. ബാബു, ഗ്രാമ പഞ്ചായത്തംഗങ്ങളായ ടി.കെ. ഷബിന, സി.വി. വിജയശ്രീ, ഡിജിഎം അബ്ദുള്‍ കരീം, വിജേഷ് വി.ജയരാജ്, പി.എസ്. പ്രശോഭ്, എം. സാജിദ്, കെ.വി. പ്രസൂണ്‍, കുമ്മന്‍ ശേഖരന്‍, എം. ജിനു പോള്‍, കെ.പ്രകാശന്‍, യൂണിറ്റ് ഇന്‍ ചാര്‍ജ് എന്‍.പി.ജയേഷ് ആനന്ദ് എന്നിവര്‍ സംസാരിച്ചു.






