താഴെ ചൊവ്വയിൽ ട്രെയിനിന് നേരെ കല്ലേറ്: യാത്രക്കാരന് പരുക്കേറ്റു

കണ്ണൂർ: താഴെ ചൊവ്വയിൽ ട്രെയിനിന് നേരെയുണ്ടായ കല്ലേറിൽ യാത്രക്കാരന് പരുക്കേറ്റു. ഇന്നലെ രാത്രി 10 മണിയോടെ യശ്വന്ത്പുര വീക്കിലി എക്സ്പ്രസിന് നേരെയാണ് താഴെ ചൊവ്വയിൽ നിന്നും കല്ലേറുണ്ടായത്. പാറാൽ സ്വദേശി കെ.ആർ അരുൺ മുത്തു വിനാണ് കൈക്ക് പരുക്കേറ്റത്. വിൻഡോ സീറ്റിൽ ഇരുന്ന ഇയാളുടെ കൈയ്യിലുണ്ടായിരുന്ന മൊബൈൽ ഫോണിൻ്റെ ഡിസ്പ്ളേ യും കല്ലേറിൽ തകർന്നിട്ടുണ്ട്. പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്.

Top News from last week.

Latest News

More from this section