കഥാരംഗം അവാർഡ് ഇന്ദിരാ ബാലന്

ബംഗ്ളുരു:മികച്ച മലയാള കവിതാ ഗ്രന്ഥത്തിനുള്ള 2025- ലെ കഥാരംഗം സാഹിത്യ അവാർഡ് പ്രശസ്ത കവയിത്രി ഇന്ദിരാബാലൻ എഴുതിയ “വെയിലോൾ ” എന്ന കവിതാ സമാഹാരത്തിന് ലഭിച്ചു. പതിനായിരം രൂപയും പ്രശസ്തി പത്രവും ശില്പവുമടങ്ങുന്നതാണ് അവാർഡ്. കൃഷ്ണപക്ഷം,ഭഗ്ന ബിംബങ്ങൾ തുടങ്ങി പതിനാല് കൃതികൾ ഇതിനകം എഴുതിയിട്ടുണ്ട്. കൂടാതെ എട്ട് ആന്തോളജിയിലും എഴുതിയിട്ടുണ്ടു്. കഥകളി നാട്യാചാര്യൻ പത്മശ്രീ വാഴേങ്കട കുഞ്ചുനായരുടേയും ലക്ഷ്മിക്കുട്ടി അമ്മയുടേയും മകളാണ് ഇന്ദിരാബാലൻ. കൃഷ്ണപക്ഷം എന്ന ആദ്യ കൃതി 2004-ൽ കഥാരംഗം സാഹിത്യ വേദി പ്രസിദ്ധീ കരിച്ചതാണ്. ജൂലായ് 5 ന് ഉച്ചതിരിഞ്ഞു് 3.30 ന് കഥാരംഗം ഹാളിൽ ചേരുന്ന സാഹിത്യ സദസ്സിൽ വെച്ച് . അവാർഡ് സമ്മാനിക്കും.

Top News from last week.