Advertisement
Advertisement
Tuesday, September 15, 2026
World

കൊളംബിയയിൽ ശക്തമായ ഭൂചലനം; മരണം 132 ആയി

Advertisement
Advertisement

കൊളംബിയയുടെ പടിഞ്ഞാറൻ മേഖലയിൽ ഇന്നലെ ഉണ്ടായ 7.4 തീവ്രതയുള്ള ശക്തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 132 ആയി. 570-ലേറെ പേർക്ക് പരിക്കേറ്റു. യുഎസ് ജിയോളജിക്കൽ സർവേയുടെ (USGS) റിപ്പോർട്ട് പ്രകാരം, തിങ്കളാഴ്ചയാണ് ഭൂചലനം ഉണ്ടായത്. ചോക്കോ മേഖലയിലെ സാൻ ജോസെ ഡെൽ പാൽമറിന് സമീപമാണ് പ്രഭവകേന്ദ്രം. തലസ്ഥാനമായ ബൊഗോട്ടയിൽ നിന്ന് ഏകദേശം 400 കിലോമീറ്റർ അകലെയാണിത്. ഭൂചലനത്തിൽ നിരവധി കെട്ടിടങ്ങൾ തകർന്നു. അവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിയതായും റിപ്പോർട്ടുണ്ട്. രക്ഷാപ്രവർത്തകർ ഇപ്പോഴും തെരച്ചിൽ തുടരുകയാണ്. ആശുപത്രികളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement