കിഴക്കൻ ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനം; തീരമേഖലകളിൽ സുനാമി ജാഗ്രത
Advertisement

Advertisement

ജക്കാർത്ത: കിഴക്കൻ ഇന്തോനേഷ്യയിലെ ഫ്ലോറസ് ദ്വീപിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് പിന്നാലെ പ്രദേശത്ത് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു.
ഭൂചലനത്തെ തുടർന്ന് തുടരെത്തുടരെ ചലനങ്ങൾ അനുഭവപ്പെട്ടത് ജനങ്ങളിൽ വലിയ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്. മുൻകരുതലിന്റെ ഭാഗമായി തീരദേശവാസികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു വരികയാണ്. പ്രദേശത്ത് അതീവ ജാഗ്രത നിർദേശം നൽകിയിട്ടുണ്ടെന്നും ദുരന്തനിവാരണ സേന രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നുണ്ടെന്നും പ്രാദേശിക ഭരണകൂടം അറിയിച്ചു.
Advertisement

Advertisement

Advertisement

Advertisement







