കൊൽക്കത്ത ലോ കോളേജിൽ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു, ജീവനക്കാരടക്കം മൂന്ന് പേർ അറസ്റ്റിൽ

ദക്ഷിണ കൊൽക്കത്തയിലെ ഒരു ലോ കോളേജ് വിദ്യാർത്ഥിനിയെ ക്യാമ്പസ് പരിസരത്ത് കൂട്ടബലാത്സംഗം ചെയ്തു. കേസിൽ മുൻ വിദ്യാർത്ഥിയും ഒരു സ്റ്റാഫ് അംഗവും ഉൾപ്പെടെ മൂന്ന് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.മൂന്ന് പ്രതികളെയും വ്യാഴാഴ്ച അലിപൂർ കോടതിയിൽ ഹാജരാക്കി. പ്രതികളെ 14 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വേണമെന്ന് പോലീസ് അപേക്ഷ സമർപ്പിച്ചു. എന്നാൽ, അടുത്ത ചൊവ്വാഴ്ച വരെ കോടതി പോലീസ് കസ്റ്റഡി അനുവദിച്ചു.

Top News from last week.