അള്‍ട്രാ പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍ ശ്വാസകോശ അര്‍ബുദ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പഠനം. സോഡ, നൂഡില്‍സ് തുടങ്ങിയ അള്‍ട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങള്‍ കൂടുതലായി അടങ്ങിയ ഭക്ഷണക്രമം ശ്വാസകോശ അര്‍ബുദ സാധ്യത 41 ശതമാനം വര്‍ദ്ധിപ്പിക്കുമെന്ന് പുതിയ പഠനം കണ്ടെത്തി. ജേണല്‍ തോറാക്സില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്.
സംസ്‌കരിച്ച അന്നജമാണ് പലതിലെയും പ്രധാന ഘടകം. അതില്‍ രുചി വര്‍ധിപ്പിക്കുന്ന വസ്തുക്കള്‍, ചീത്തയാകാതിരിക്കാനുള്ള പ്രിസര്‍വേറ്റീവുകള്‍, കൃത്രിമമധുരം, നിറങ്ങള്‍, വിവിധ ഘടകങ്ങളെ ചേര്‍ത്തുനിര്‍ത്തുന്ന എമള്‍സിഫയര്‍, പൂരിത കൊഴുപ്പ്, ഉപ്പ് തുടങ്ങി പല വസ്തുക്കള്‍ ചേര്‍ക്കുന്നു. അവയില്‍ സാധാരണയായി എമല്‍സിഫയറുകള്‍, പ്രിസര്‍വേറ്റീവുകള്‍, കൃത്രിമ നിറങ്ങള്‍/ഫ്‌ലേവറുകള്‍, ഉയര്‍ന്ന അളവിലുള്ള പഞ്ചസാര, ഉപ്പ്, അനാരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവ ഉള്‍പ്പെടുന്നു.
സോഫ്റ്റ് ഡ്രിങ്കുകള്‍, സംസ്‌കരിച്ച ലഘുഭക്ഷണങ്ങള്‍, ഇന്‍സ്റ്റന്റ് നൂഡില്‍സ്, ഫ്രോസണ്‍ മീല്‍സ്, സോസുകള്‍ എന്നിവയെല്ലാം ആരോ?ഗ്യത്തിന് പ്രശ്‌നമാണ്. അള്‍ട്രാ പ്രോസസ് ചെയ്ത ഭക്ഷണങ്ങളില്‍ പലപ്പോഴും പഞ്ചസാര, പൂരിത കൊഴുപ്പ്, ഉപ്പ് എന്നിവ കൂടുതലും നാരുകള്‍, വിറ്റാമിനുകള്‍, സൂക്ഷ്മ പോഷകങ്ങള്‍ എന്നിവ കുറവുമാണ്. ഇത് പൊണ്ണത്തടി, ക്യാന്‍സര്‍ എന്നിവയ്ക്കുള്ള സാധ്യത കൂട്ടുന്നു.
കൂടാതെ ഇവയില്‍ ചേര്‍ക്കുന്ന രാസവസ്തുക്കള്‍ – എമല്‍സിഫയറുകള്‍, പ്രിസര്‍വേറ്റീവുകള്‍, കൃത്രിമ നിറങ്ങള്‍, അക്രോലിന്‍ (പുകയില പുകയിലും കാണപ്പെടുന്നു), ബിസ്‌ഫെനോള്‍ എ, ഫ്താലേറ്റുകള്‍ എന്നിവ വീക്കം, ഹോര്‍മോണ്‍ തകരാറുകള്‍, ഡിഎന്‍എ കേടുപാടുകള്‍ എന്നിവയ്ക്ക് കാരണമായേക്കാം.
വളരെ രുചികരവും കലോറി കൂടുതലുള്ളതുമായ അള്‍ട്രാ പ്രോസസ് ചെയ്ത ഭക്ഷണങ്ങളുടെ അമിത ഉപഭോഗത്തിനും ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു. ഇത് വിവിധ ക്യാന്‍സറുകള്‍ക്കുള്ള അപകട ഘടകമാണ്












