കണ്ണൂർ: ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്ന് നിർദ്ദനരായ വിദ്യാർത്ഥികളെ കണ്ടെത്തി അടുത്ത അക്കാദമിക് വർഷത്തിലേക്കുള്ള പഠനോപകരണ വിതരണത്തിന്റെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്തു.
ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ സൊസൈറ്റി ഫോർ ലിറ്ററസി ഡവലപ്പ്മെന്റിന്റെ സഹായത്തോടെ ഗ്രാമ സ്വരാജ് ഫൗണ്ടേഷനാണ് പദ്ധതി നടപ്പിലാക്കുന്നത്
ഫൗണ്ടേഷൻ ചെയർമാൻ രാമദാസ് കതിരൂർ ഉദ്ഘാടനം ചെയ്തു സൗമി മട്ടന്നൂർ, സഞ്ജന രാജീവൻ , ബാലസുഭ, പ്രദീപ് കുമാർ സി.കെ,
മാലിനി എസ്.വി ,
സജനന സി. എം, ശ്രുതി സന്തോഷ്, ഷനോജ് എം.വി , സ്മിത വി.കെ തുടങ്ങിയവർ പങ്കെടുത്തു.
അടുത്ത ഘട്ടത്തിൽ വിവിധ ആദിവാസി കോളനികളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും , യൂണിഫോമും എന്നിവ വിതരണം ചെയ്യും
വിവിധ സാമൂഹ്യ സംഘടനകളുടെയും , വ്യക്തികളുടേയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. കഴിഞ്ഞ വർഷങ്ങളിൽ നിരവധി വിദ്യാർത്ഥികൾക്ക് സഹായം എത്തിക്കാൻ സാധിച്ചു. കണ്ണൂർ ജില്ലയിയിലെ ആറളം ഫാം, തിരുവോണപ്പുറം, വെള്ളറ എന്നീ കോണനികളിലെ വിദ്യാർത്ഥികൾക്കാണ് വിതരണം ചെയ്യുന്നത്
അദ്ധ്യായന വർഷത്തിന്റെ തുടക്കത്തിൽ തന്നെ പദ്ധതി നടപ്പിലാക്കുമെന്ന് ഗ്രാമസ്വരാജ് ഫൗണ്ടേഷൻ ചെയർമാൻ രാമദാസ് കതിരൂർ അറിയിച്ചു.






