ലയണല്‍ മെസ്സിയുടെ ഇന്റര്‍ മയാമി ആ നീക്കം നടത്തി ; വന്‍ തുകക്ക് എത്തുന്നത് സൂപ്പര്‍ താരം

അര്‍ജന്റീനിയന്‍ ഇതിഹാസം ലയണല്‍ മെസ്സി കളിക്കുന്ന ക്ലബ്ബാണ് ഇന്റര്‍ മയാമി. 2023 ലെ സമ്മര്‍ ട്രാന്‍സ്ഫര്‍ ജാലകത്തിലായിരുന്നു മെസ്സി ഇന്റര്‍ മയാമിയിലേക്ക് ചേക്കേറിയത്. ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെന്റ് ജെര്‍മ്മനുമായുള്ള കരാര്‍ അവസാനിച്ചതിന് ശേഷം ഫ്രീ ഏജന്റായിരുന്ന മെസ്സി വമ്പന്‍ പ്രതിഫലത്തിനാണ് അമേരിക്കന്‍ മേജര്‍ ലീഗിലേക്ക് ചേക്കേറിയത്. മെസ്സിയുടെ വരവ് ഇന്റര്‍ മയാമി ക്ലബ്ബിന്റെ തലവര മാറ്റിയെഴുതി. മെസ്സിയുടെ വരവ് കളത്തിന് അകത്തും പുറത്തും ഇന്റര്‍ മയാമിയെ നേട്ടങ്ങളിലേക്ക് നയിച്ചു.

ലയണല്‍ മെസ്സിക്ക് പിന്നാലെ ലോക ഫുട്‌ബോളിലെ മറ്റുചില സൂപ്പര്‍ താരങ്ങളും ഇന്റര്‍ മയാമിയിലേക്ക് ചേക്കേറി. ലൂയിസ് സുവാരസ്, ജോര്‍ഡി ആല്‍ബ, സെര്‍ജിയോ ബുസ്‌ക്വെറ്റ്‌സ് എന്നിവര്‍ ഇതിന് ഉദാഹരണങ്ങളാണ്. ഇപ്പോളിതാ ലോക ഫുട്‌ബോളിലെ മറ്റൊരു സൂപ്പര്‍ താരം കൂടി മെസ്സിയുടെ ക്ലബ്ബിലേക്ക് എത്തിയേക്കുമെന്ന സൂചനകള്‍ പുറത്തുവന്നിരിക്കുകയാണ്.

 

Top News from last week.