Advertisement
Advertisement
Tuesday, September 15, 2026
India

പഞ്ചസാര കിലോയ്ക്ക് 46 രൂപ; റെക്കോർഡ് വിലക്കയറ്റത്തിന് തടയിടാൻ കേന്ദ്ര സർക്കാർ

Advertisement
Advertisement

ന്യൂഡൽഹി: വരുന്ന ഉത്സവ സീസണിന് മുന്നോടിയായി രാജ്യത്ത് പഞ്ചസാര വില റെക്കോർഡ് ഉയരത്തിലേക്ക് കുതിച്ചതോടെ, വിലക്കയറ്റം നിയന്ത്രിക്കാൻ നിർണായക നീക്കവുമായി കേന്ദ്ര സർക്കാർ. ഇതിന്റെ ഭാഗമായി പഞ്ചസാരയുടെ ഇറക്കുമതി തീരുവ പൂർണ്ണമായി ഒഴിവാക്കാനോ വൻതോതിൽ വെട്ടിക്കുറയ്ക്കാനോ ആണ് കേന്ദ്രം ആലോചിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ പഞ്ചസാര ഉൽപ്പാദകരായ ഇന്ത്യയുടെ ഈ നീക്കം ആഭ്യന്തര വിപണിയിൽ ലഭ്യത കൂട്ടാനും വില പിടിച്ചുനിർത്താനും സഹായിക്കും.

Advertisement

തീരുവ പൂർണ്ണമായി ഒഴിവാക്കിയേക്കും

നിലവിൽ 100 ശതമാനമാണ് പഞ്ചസാര ഇറക്കുമതിക്കുള്ള നികുതി. ഇത് പൂർണ്ണമായി നീക്കുന്നത് സംബന്ധിച്ച് സർക്കാരിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. ഓഗസ്റ്റ് അവസാനം മുതൽ ജനുവരി വരെയുള്ള ഉത്സവകാലത്ത് മധുരപലഹാരങ്ങൾക്കും പാനീയങ്ങൾക്കും ആവശ്യകത കുത്തനെ ഉയരാറുള്ളതിനാലാണ് മുൻകൂട്ടിയുള്ള ഈ ഇടപെടൽ. എന്നാൽ വിഷയത്തിൽ ഭക്ഷ്യ-വാണിജ്യ മന്ത്രാലയങ്ങൾ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

കിലോയ്ക്ക് 46 രൂപ: സർവ്വകാല റെക്കോർഡ്

ഇന്ത്യൻ ഷുഗർ ആൻഡ് ബയോ എനർജി മാനുഫാക്ചറേഴ്‌സ് അസോസിയേഷൻ നൽകുന്ന വിവരമനുസരിച്ച്, മഹാരാഷ്ട്രയിലെ മില്ലുകളിൽ പഞ്ചസാരയുടെ വില കിലോയ്ക്ക് 46 രൂപ വരെ ഉയർന്നു. ഇത് എക്കാലത്തെയും ഉയർന്ന നിരക്കാണ്. കൃത്രിമ ക്ഷാമവും പൂഴ്ത്തിവെപ്പും തടയാനായി വ്യാപാരികൾക്ക് പഞ്ചസാര സംഭരിച്ചു വെക്കുന്നതിൽ സർക്കാർ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ഉത്തർപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ മില്ലുകളിൽ നവംബർ ആദ്യവാരം തുടങ്ങേണ്ട കരിമ്പ് അരയ്ക്കൽ പ്രക്രിയ 10 മുതൽ 15 ദിവസം വരെ നേരത്തെ ആരംഭിക്കാനും നിർദ്ദേശമുണ്ട്.

​തിരിച്ചടിയായി എൽ നിനോയും മഴക്കുറവും

എൽ നിനോ പ്രതിഭാസം കരിമ്പ് കൃഷിയെ ബാധിച്ചതോടെ അന്താരാഷ്ട്ര വിപണിയിലും പഞ്ചസാര വില ഉയരുകയാണ്. രാജ്യത്ത് കരിമ്പ് കൃഷിയെ ബാധിക്കുന്ന രീതിയിൽ മൺസൂൺ മഴയിൽ 13 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. ആഗസ്റ്റ് 14 വരെയുള്ള കണക്കനുസരിച്ച് 5.83 ദശലക്ഷം ഹെക്ടറിലാണ് കരിമ്പ് കൃഷി ചെയ്തിട്ടുള്ളത്. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കുറവാണ്. സാധാരണയായി ആഭ്യന്തര ആവശ്യത്തിന് ഇന്ത്യ പഞ്ചസാര ഇറക്കുമതി ചെയ്യാറില്ലെങ്കിലും, 2017-18ന് ശേഷം ആദ്യമായാണ് വീണ്ടും വലിയ തോതിൽ ഇറക്കുമതിയെക്കുറിച്ച് സർക്കാർ ആലോചിക്കുന്നത്.

Advertisement
Advertisement
Advertisement
Advertisement
Advertisement