Advertisement
Advertisement
Tuesday, September 15, 2026
Kerala

“സുകുമാരൻ നായരുടേത് കരാള ഹസ്തങ്ങൾ”;എൻഎസ് എസ് ജനറൽ സെക്രട്ടറിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഗണേഷ് കുമാർ രംഗത്ത്

Advertisement
Advertisement

പത്തനാപുരം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ വീണ്ടും രൂക്ഷമായ ആരോപണങ്ങളുമായി മുൻമന്ത്രി കെ.ബി. ഗണേഷ് കുമാർ രംഗത്ത്. സുകുമാരൻ നായരുടെ നിലപാടുകളിലെ മര്യാദകേടുകൾ ജനങ്ങൾ തിരിച്ചറിയണമെന്നും, എന്നാൽ ഇതിനെതിരെ നിയമനടപടികൾക്ക് താൻ തുനിയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംഘടനയെ തകർക്കാൻ താൻ ഉദ്ദേശിക്കുന്നില്ലെന്നും, കേസ് വഴക്കുകളിലേക്ക് പോകരുതെന്ന മന്നത്ത് പത്മനാഭന്റെ ആശയം ഉയർത്തിപ്പിടിച്ചാണ് താൻ മുന്നോട്ട് പോകുന്നതെന്നും ഗണേഷ് കൂട്ടിച്ചേർത്തു.

Advertisement

പിതാവിന്റെ ഉപദേശപ്രകാരമാണ് മുൻപ് താൻ സുകുമാരൻ നായരെ പിന്തുണച്ചതെന്ന് വ്യക്തമാക്കിയ ഗണേഷ് കുമാർ, രാത്രിക്ക് രാത്രി കമ്മിറ്റികൾ പിരിച്ചുവിടുന്ന തന്നിഷ്ടത്തിനെതിരെ ശക്തമായി പ്രതികരിച്ചു. സ്വന്തം കരയോഗത്തിന് മാത്രമേ സുകുമാരൻ നായരെ പദവിയിൽ നിന്ന് മാറ്റാൻ സാധിക്കൂ. അദ്ദേഹത്തിന്റെ പിടിമുറുക്കലിൽ നിന്ന് സംഘടന മോചനം അർഹിക്കുന്നുണ്ടെന്നും പത്തനാപുരത്തെ തന്റെ രാഷ്ട്രീയ തിരിച്ചടിക്ക് പിന്നിൽ സുകുമാരൻ നായരുടെ ഗൂഢാലോചനയാണെന്നും അദ്ദേഹം ആരോപിച്ചു. കൂടുതൽ കാര്യങ്ങൾ തന്നക്കൊണ്ട് പറയിപ്പിക്കാതിരിക്കുന്നതാണ് സുകുമാരൻ നായർക്ക് നല്ലതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

സുകുമാരൻ നായരുടെ കുടുംബാംഗങ്ങളെ കുറിച്ചും വരും ദിവസങ്ങളിൽ വെളിപ്പെടുത്തലുകൾ നടത്തുമെന്ന് സൂചിപ്പിച്ച ഗണേഷ്, എൻഎസ്എസിൽ നിന്നുള്ള ആനുകൂല്യങ്ങൾ ജനറൽ സെക്രട്ടറിയുടെ ഔദാര്യമായി നായർ സമുദായംഗങ്ങൾ കരുതേണ്ടതില്ലെന്നും ഓർമ്മിപ്പിച്ചു. ധനലക്ഷ്മി ബാങ്കുമായി ബന്ധപ്പെട്ട നിർണ്ണായക രേഖകൾ തന്റെ പക്കലുണ്ടെന്നും, അന്ന് സുകുമാരൻ നായർക്ക് രക്ഷകനായെത്തിയ വ്യക്തി നിലവിൽ മറ്റൊരു കേസിൽ ജയിലിലാണെന്നും അദ്ദേഹം തുറന്നടിച്ചു. പുതിയ സമുദായ സംഘടന രൂപീകരിക്കില്ലെന്ന് വ്യക്തമാക്കിയ ഗണേഷ് കുമാർ, സമുദായത്തിന്റെ അവകാശ പോരാട്ടങ്ങളിൽ എന്നും മുന്നിലുണ്ടാകുമെന്നും കൂട്ടിച്ചേർത്തു.

Advertisement
Advertisement
Advertisement
Advertisement
Advertisement