Advertisement
Advertisement
Saturday, September 12, 2026
Kerala

സുകുമാരൻ നായർ കേരളത്തിന്റെ സ്വത്ത്; ഗണേഷ് കുമാറിനെതിരെ കടുപ്പിച്ച് ചാണ്ടി ഉമ്മൻ

Advertisement
Advertisement

ന്യൂഡൽഹി: എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ അധിക്ഷേപിക്കാനുള്ള നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതികരണവുമായി ചാണ്ടി ഉമ്മൻ എം.എൽ.എ. സുകുമാരൻ നായർ കേരളത്തിന്റെ പൊതുസ്വത്താണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, അദ്ദേഹത്തെ അപമാനിക്കാൻ മനഃപൂർവമായ നീചശ്രമങ്ങളാണ് നടക്കുന്നതെന്നും ആരോപിച്ചു. സുകുമാരൻ നായരെ കാണാനെത്തുന്ന എല്ലാവരോടും തികഞ്ഞ മാന്യതയോടെ പെരുമാറുന്ന വ്യക്തിത്വമാണെന്നും ഓരോ നേതാക്കൾക്കും അവരുടേതായ ശൈലിയുണ്ടെന്നും ഗണേഷ് കുമാറിൻ്റെ പരാമർശങ്ങളെ വിമർശിച്ചുകൊണ്ട് ചാണ്ടി ഉമ്മൻ വ്യക്തമാക്കി.

Advertisement

കെ.പി.സി.സി അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകളിലും ചാണ്ടി ഉമ്മൻ നിലപാട് വ്യക്തമാക്കി. ജനപ്രതിനിധികളായ എം.എൽ.എമാർക്കോ എം.പിമാർക്കോ പാർട്ടി പ്രസിഡന്റ് പദവി വഹിക്കുന്നതിന് യാതൊരുവിധ വിലക്കുകളുമില്ല. മുമ്പ് കെ. സുധാകരൻ എം.പി സ്ഥാനത്ത് തുടരുമ്പോഴാണ് കെ.പി.സി.സി അധ്യക്ഷനായത്. അതിനാൽ ജനപ്രതിനിധികൾക്ക് ഈ പദവിയിലെത്താൻ അയോഗ്യതയൊന്നുമില്ലെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

Advertisement
Advertisement
Advertisement
Advertisement
Advertisement