വേനലവധി കഴിഞ്ഞു; സൈബർ സുരക്ഷാ പ്രതിജ്ഞയോടെ കുരുന്നുകൾ ഇന്ന് വിദ്യാലയങ്ങളിലേക്ക്

രണ്ട് മാസത്തെ വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് (ജൂൺ 1, തിങ്കളാഴ്ച) തുറക്കുന്നു. വിദ്യാലയങ്ങളിൽ കുട്ടികളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായിട്ടുണ്ട്. ഇക്കുറി കനത്ത ആർഭാടങ്ങൾ പൂർണ്ണമായും ഒഴിവാക്കിയാണ് പ്രവേശനോത്സവം സംഘടിപ്പിക്കുന്നത്. ‘ പാഠം 1: പുതുയുഗ വിദ്യാലയം ‘ എന്ന ആശയത്തിലൂന്നിയാണ് ഈ വർഷം അധ്യായന വർഷം ആരംഭിക്കുന്നത്.

പെൺകുട്ടികളുടെ ആർത്തവ അവധി ഉൾപ്പെടെയുള്ള സർക്കാർ പ്രഖ്യാപനവും അതിന്റെ തുടർ നടപടികളും വലിയ രീതിയിൽ ചർച്ചയാവുന്ന സാഹചര്യത്തിലാണ് ഇത്തവണ പ്രവേശനോൽസവം നടക്കുന്നത്.

സംസ്ഥാനതല പ്രവേശനോത്സവ ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ അധ്യക്ഷത വഹിക്കും. ചടങ്ങിൽ ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ, ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ, മറ്റ് ജനപ്രതിനിധികൾ, കലാ-സാംസ്‌കാരിക-വിദ്യാഭ്യാസ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും.

Top News from last week.

Latest News

More from this section