ആസിഡ് വിൽപ്പന പൂർണമായി നിരോധിക്കണോ? കേന്ദ്രത്തോട് സുപ്രീംകോടതി
Advertisement

Advertisement

ആസിഡ് വിൽപ്പന പൂർണമായി നിരോധിക്കണോ? കേന്ദ്രത്തോട് സുപ്രീംകോടതി
Advertisement

ആസിഡിന്റെ ചില്ലറ വിൽപ്പന പൂർണമായി നിരോധിക്കണമോ, അതോ കൂടുതൽ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമോ എന്നതിൽ കേന്ദ്രസർക്കാരിന്റെ നിലപാട് തേടി സുപ്രീംകോടതി.
2013ൽ ആസിഡിന്റെ ചില്ലറ വിൽപ്പന നിയന്ത്രിക്കുന്നതിനായി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നെങ്കിലും, ആസിഡ് ഇപ്പോഴും എളുപ്പത്തിൽ ലഭ്യമാകുന്നതിലുള്ള ആശങ്കകൾക്കിടെയാണ് കോടതിയുടെ നടപടി.
ആസിഡ് ആക്രമണത്തിന് ഇരയായവർക്കായി ഉചിതമായ പുനരധിവാസ നടപടികൾ ആവിഷ്കരിക്കാൻ കേന്ദ്രസർക്കാരിനും എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സുപ്രീംകോടതി നിർദേശം നൽകി. ആറ് ആഴ്ചയ്ക്കകം നടപടികൾ സംബന്ധിച്ച പദ്ധതി തയ്യാറാക്കണമെന്നാണ് നിർദേശം.
Advertisement

Advertisement

Advertisement

