സുരേഷ് ബാബു എളയാവൂരിന്റെ ശബ്ദ സന്ദേശം വൈറലായി; തുടർന്ന് വിമർശനങ്ങളുടെ പ്രവാഹം

കണ്ണൂർ: യു.ഡി.എഫ് കണ്ണൂർ മണ്ഡലം ചെയർമാൻ സുരേഷ് ബാബു എളയാവൂർ കോൺഗ്രസ് പ്രവർത്തകരുടെ ഒരു വാട്സാപ്പ് ഗ്രൂപ്പിലിട്ട ശബ്ദ സന്ദേശം വൈറലാകുന്നു. എളയാവൂർ വാരം ടാക്കീസിനടുത്ത് കഴിഞ്ഞ ദിവസം നടന്ന പരിപാടിയിൽ പ്രവർത്തകരില്ലാത്തതിനെ രൂക്ഷമായി വിമർശിക്കുകയായിരുന്നു സുരേഷ് ബാബു.

പ്രവർത്തകർ പങ്കെടുക്കാത്തത് വളരെ മോശമായിപ്പോയെന്നും പാർട്ടി കൊണ്ട് ഉപജീവനം കഴിയുന്നവർക്കെങ്കിലും ഇത് ബോധ്യമാകണമെന്നും സുരേഷ് ബാബു പറയുന്നുണ്ട്.

ശബ്ദ സന്ദേശത്തിനെതിരെ അതായത് സുരേഷ് ബാബുവിനെതിരെ വ്യാപകമായ കമന്റുകളാണ് തുടർന്നുണ്ടായത്.

എളയാവൂരിൽ പാർട്ടി ഇല്ലാതാക്കി തായത്തെരുവിൽ വന്ന് കോർപ്പറേഷനിൽ മൽസരിച്ചു .എന്നിട്ട്

തായത്തെരുവിൽ പാർട്ടി താഴെത്തട്ടിൽ ഇല്ലാതാക്കി പടിയിറങ്ങുന്നു ഈ ജില്ലാ നേതാവ് എന്നുമാണ് വാട്സ് ആപ് ഗ്രൂപ്പുകളിൽ വന്ന ഒരു രൂക്ഷ വിമർശനം.

 

കഞ്ഞി മുക്കി അലക്കിത്തേച്ച ഇസ്തിരി ചുളിയാതെ രാവിലെ വീട്ടിൽ നിന്നും ഇറങ്ങി ഓഫീസിൽ ചടഞ്ഞിരുന്ന് രാത്രി വീട്ടിൽ കയറി വന്നാൽ പാർട്ടി വളരില്ല, ജനങളുടെ ഇടയിൽ കയറി പ്രവർത്തിക്കണം എന്നുമാണ് മറ്റൊരു സന്ദേശം.

ഇതുപോലെ നിരവധി സന്ദേശങ്ങൾ പ്രവഹിക്കുന്നുണ്ട്. സുരേഷ് ബാബുവിനനുകൂലമായി വളരെ കുറച്ച് സന്ദേശങ്ങളേയുള്ളൂ.

Top News from last week.