സ്കൂളിന്റെ പടിവാതിക്കലെത്തി സുരേഷ് ഗോപി കുട്ടികളെ കാണാതെ മടങ്ങി

തൃശൂർ: തൃശ്ശൂർ എംപിയും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി വീണ്ടും വിവാദത്തിൽ. ഇത്തവണ സ്കൂളുമായി ബന്ധപ്പെട്ടാണ് വിവാദം. തൃശൂർ മണ്ഡലത്തിലെ മുല്ലശ്ശേരിയിലെ ഒരു സ്കൂൾ അദ്ദേഹം സന്ദർശിക്കാത്തതാണ് കാരണം. സ്കൂളിന്റെ പടിവാതിൽക്കൽ വരെ എത്തിയശേഷം അദ്ദേഹം തിരിച്ചു പോരുകയായിരുന്നു. വിദ്യാർഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും ഒരു മണിക്കൂർ കാത്തിരിപ്പിനൊടുവിലാണ് കേന്ദ്രസഹമന്ത്രി സുരേഷ്‌ ഗോപി സ്കൂൾ സന്ദർശിക്കാതെ മടങ്ങിപ്പോയത്. ശനിയാഴ്ച രാവിലെ പെരുവല്ലൂർ ഗവ. യുപി സ്കൂളിലാണ് കാത്തുനിന്നവരെ നിരാശരാക്കി മന്ത്രി പോയത്. സ്കൂൾ ഗേറ്റ് കടന്ന്‌ മന്ത്രിയുടെ വാഹനം അകത്തേക്ക് പ്രവേശിച്ചെങ്കിലും വാഹനം നിർത്തി അതിൽത്തന്നെ സുരേഷ്‌ ഗോപി ഇരുന്നു. പിന്നീട് വാഹനം പുറകോട്ടെടുത്ത് റോഡുദ്ഘാടനവേദിയിലേക്ക് പോകുകയായിരുന്നു.

Top News from last week.

Latest News

More from this section