സൂര്യകൃഷ്ണ മൂർത്തിയുടെ വിടവാങ്ങൽ; കലാ കേരളത്തിനേറ്റ തീരാ നഷ്ടം ആർട്ടിസ്റ്റ് ശശികല


സൂര്യകൃഷ്ണ മൂർത്തിയുടെ വിടവാങ്ങൽ;

കലാ കേരളത്തിനേറ്റ തീരാ നഷ്ടം
ആർട്ടിസ്റ്റ് ശശികല
ഇന്ത്യൻ ക്ലാസിക്കൽ കലകളെ പുറം ലോകത്തെത്തിക്കാൻ ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിയായിരുന്നു സൂര്യ കൃഷ്ണമൂർത്തി.
സൂര്യ ഫെസ്റ്റിവലിലൂടെ വാർത്തെടുത്ത നിരവധി കലാകാരന്മാരുടെ ഗുരുവും വഴികാട്ടിയും കൂടിയായിരുന്നു കൃഷ്ണമൂർത്തി. ലൈറ്റ് ആൻഡ് സൗണ്ട് എന്ന പുതിയൊരു അവതരണ ശൈലിയിലൂടെ കലാലോകം കീഴടക്കിയ ഒരു കലാസംവിധായകൻ കൂടിയായിരുന്നു സൂര്യ കൃഷ്ണ മൂർത്തി. 20 -ഓളം രാജ്യങ്ങളിൽ തന്റെ കലാപ്രസ്ഥാനം വ്യാപിക്കാൻ അദ്ദേഹത്തിന് ഇതുവരെയായി കഴിഞ്ഞിരുന്നു.
സംഗീത നാടക അക്കാദമിയുടെ ചെയർമാൻ പദവിയിലിരിക്കെ അദ്ദേഹം നാടക കലാകാരന്മാർക്ക് വേണ്ടി നടപ്പാക്കിയ നിരവധി വ്യത്യസ്തമാർന്ന ക്ഷേമപദ്ധതികൾ എക്കാലത്തും ഓർമ്മിക്കപ്പെടും.
കണ്ണൂർ അഴീക്കോട് സാന്ത്വനം വയോജന സദനത്തിന്റെ ഭാഗമായി ഈയടുത്തായി ആരംഭിച്ച ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടന ചടങ്ങിൽ വെച്ചായിരുന്നു ഞാൻ അദ്ദേഹത്തെ അവസാനമായി കണ്ടുമുട്ടിയത്.
അതിന്റെ ഉദ്ഘാടനത്തിനായരുന്നു അദ്ദേഹം കണ്ണൂരിൽ എത്തിയതും.
ഞാൻ കേരള ലളിതകലാ അക്കാദമി മെമ്പർ ആയിരിക്കേ തൊട്ടടുത്ത സംഗീത നാടക അക്കാദമിയുടെ ഓഫീസിൽ വെച്ച് ഇടയ്ക്കിടെ കണ്ടുമുട്ടുകയും അപ്പോഴൊക്കെ കണ്ണൂരിന്റെ കാര്യങ്ങൾ ചോദിച്ചറിയുകയും ചെയ്യുമായിരുന്നു.
തുടർന്ന് നാളിതുവരെ എന്നും ഫോണിലൂടെ ഞങ്ങൾ ആ ബന്ധം തുടരുകയും ചെയ്യാറുണ്ടായിരുന്നു. സാന്ത്വനം വയോജന സദനത്തിന്റെ ആരംഭം മുതൽ അതിന്റെ രക്ഷാധികാരിയും കൂടിയായിരുന്ന അദ്ദേഹം കണ്ണൂരിൽ വെച്ച് കണ്ടു മുട്ടുമ്പോഴൊക്കെ ക്ഷേമാന്വേഷണങ്ങൾ നടത്തുമായിരുന്നു.
എളിമത്വത്തിന്റെ പ്രതീകമായിരുന്നു അദ്ദേഹം. ഉന്നത ശ്രേണിയിലിരിക്കുമ്പോഴും എളിമത്വം കാത്ത് സൂക്ഷിച്ച വ്യക്തിത്വത്തിന്റ ഉടമയും കൂടിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വേർപാട് കണ്ണൂരിന്റെ കൂടി തീരാ നഷ്മാണ്…!








