അടുത്ത വാരം പരിഗണിക്കാമെന്ന് അനലിസ്റ്റുകൾ വിലയിരുത്തുന്ന ഓഹരിയാണ് സുസ്ലോൺ എനർജി,ഓഹരി വില 52 രൂപ

ടാക്സ് സംബന്ധമായ പിഴ കുറ‍ഞ്ഞു കിട്ടിയ, സ്ട്രാറ്റജിക് വികസനം പ്രഖ്യാപിച്ച കമ്പനിയാണ് സുസ്ലോൺ എനർജി. വിൻഡ് ടർബൈൻ ജനറേറ്ററുകളുടെ നിർമാണം നടത്തുന്ന കമ്പനിയാണിത്. അനലിസ്റ്റ് വിശകലനം ഉൾപ്പെടെയുള്ള വിവരങ്ങൾ,
സുസ്ലോൺ എനർജി
വിവിധ തരം വിൻഡ് ടർബൈൻ ജനറേറ്ററുകളുടെ ഡിസൈൻ, ഡെവലപ്മെന്റ്, മാനുഫാക്ചറിങ്, സപ്ലൈ തുടങ്ങിയവ നടത്തുന്ന കമ്പനിയാണിത്. മിഡ്ക്യാപ് വിഭാഗത്തിൽ ഉൾപ്പെട്ടിരിക്കുന്ന ഈ കമ്പനിയുടെ മാർക്കറ്റ് ക്യാപ് 70,945 കോടി രൂപയാണ്. 52 ആഴ്ച്ചകളിലെ ഉയർച്ച/താഴ്ച്ച എന്നിവ യഥാക്രമം 74.30/46.15 രൂപ നിലവാരങ്ങളിലാണ്

റെഗുലേറ്ററി ഫയലിങ്
കഴിഞ്ഞ വെള്ളിയാഴ്ച്ച ഓഹരി വിപണിയിൽ വ്യാപാരം അവസാനിച്ചതിന് ശേഷം കമ്പനി ഒരു റെഗുലേറ്ററി ഫയലിങ് നടത്തിയിട്ടുണ്ട്. ഗുജറാത്ത് സ്റ്റേറ്റ് ടാക്സ് അതോറിറ്റി, കമ്പനിയുടെ സബ്സിഡിയയായ സുസ്ലോൺ ഗ്ലോബൽ സർവീസസിന് ചുമത്തിയ പിഴ 50,000 രൂപയിലേക്ക് കുറച്ചതായിട്ടാണ് ഇതിലൂടെ അറിയിച്ചിരിക്കുന്നത്. ഇതോടെ ബാക്കി 19 ലക്ഷം രൂപ കമ്പനിക്ക് റീഫണ്ടിലൂടെ തിരികെ ലഭിക്കും



സ്ട്രാറ്റജിക് വികസനം
കമ്പനി വികസനത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടന്നിട്ടുമുണ്ട്. ശേഷി വികസനത്തിനാണ് നിലവിൽ പ്രാധാന്യം നൽകുന്നത്. നിർമിത ബുദ്ധി അധിഷ്ഠിത 3 സ്മാർട് ബ്ലേഡ് മാനുഫാക്ചറിങ് യൂണിറ്റുകളാണ് നിർമിക്കുന്നത്. ഭാവിയിൽ ഉണ്ടാകുന്ന ഡിമാൻഡുകൾ നേരിടാൻ ഇവ പര്യാപ്തമായിരിക്കും

6.2 ഗിഗാവാട്ടിന്റെ ഭീമമായ ഓർഡർ ബുക്കിന് പിന്തുണ നൽകാനും ശേഷി വികസനത്തിലൂടെ ലക്ഷ്യമിടുന്നതായി സുസ്ലോൺ അറിയിച്ചു. ഇതിനായി പ്രതി വർഷം 500-550 കോടി രൂപ കമ്പനി മാറ്റി വെക്കും. ലോജിസ്റ്റിക്സ് സൗകര്യം കണക്കിലെടുത്ത് ഗുജറാത്ത്, കർണാടക സംസ്ഥാനങ്ങളിലാണ് ലൊക്കേഷനുകൾ പ്ലാൻ ചെയ്യുന്നത്.

അനലിസ്റ്റ് വിശകലനം
അതേ സമയം സുസ്ലോൺ ഓഹരികളിൽ വില്പന സമ്മർദ്ദം പ്രകടമായിട്ടുണ്ടെന്ന് ചോയിസ് ബ്രോക്കിങ് റിസർച്ച് അനലിസ്റ്റ് ആകാശ് ഷാ പറഞ്ഞു. കഴിഞ്ഞ ഒരു മാസത്തിൽ ഓഹരി 15 ശതമാനത്തിലധികം തിരുത്തൽ നേരിട്ടു. നിർണായക മൂവിങ് ആവറേജുകൾക്ക് താഴെയാണ് ഓഹരി വില.

നിലവിൽ 48-47.50 നിലവാരങ്ങളിലാണ് പിന്തുണയുള്ളത്. ഈ ലെവൽ ബ്രേക്ക് ചെയ്താൽ ഓഹരി വില 45-44 നിലവാരങ്ങളിലേക്ക് താഴും. ഉയർന്ന തലങ്ങളിൽ 53-55 രൂപ സോണിൽ പ്രതിരോധം ഉണ്ടാകാൻ സാധ്യതയുണ്ട്. ഓഹരി 20 ദിന EMA നിലവാരം മറികടക്കുമ്പോൾ പുതിയ വാങ്ങലുകൾ പരിഗണിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

Top News from last week.

Latest News

More from this section