അധ്യാപകരെ ടീച്ചർ എന്നു മാത്രം വിളിക്കുന്നതിൽ തീരുമാനമായിട്ടില്ല, വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം ∙ അധ്യാപകരെ ടീച്ചര്‍ എന്ന് മാത്രം വിളിക്കുന്നതില്‍ തീരുമാനമാ‌യിട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. സര്‍, മാഡം വിളികൾക്കുപകരം ടീച്ചര്‍ മതിയെന്ന നിര്‍ദേശം ബാലാവകാശ കമ്മിഷന്‍ നല്‍കിയിട്ടില്ല. കരുതലോടെ എടുക്കേണ്ട നടപടിയാണിത്. ഇക്കാര്യത്തില്‍ തീരുമാനമായില്ലെന്ന് ബാലാവകാശ കമ്മിഷന്‍ ചെയര്‍മാൻ അറിയിച്ചെന്നും മന്ത്രി പറഞ്ഞു.

‘‘ബാലാവകാശ കമ്മിഷന്റെ ഒരു സിറ്റിങ്ങിൽ അങ്ങനെയൊരു തീരുമാനം എടുത്തതായി മാധ്യമങ്ങളിലൂടെ അറിഞ്ഞു. എന്നാൽ ബാലാവകാശ കമ്മിഷന്റെ തീരുമാനമൊന്നും വിദ്യാഭ്യാസ വകുപ്പിന് കിട്ടിയിട്ടില്ല. അങ്ങനെയൊരു തീരുമാനം എടുത്തിട്ടില്ലെന്ന് ബാലാവകാശ കമ്മിഷന്റെ ചെയർമാൻ പ്രസ്താവന നടത്തിയിട്ടുണ്ട്’’– മന്ത്രി പറഞ്ഞു.

Top News from last week.