തളിപ്പറമ്പ് തീപ്പിടിത്തം: സംയുക്ത പരിശോധന നടത്തി

 

തളിപ്പറമ്പ് നഗരത്തിലെ തീപ്പിടിത്തം സംബന്ധിച്ച് ഇന്ന് രാവിലെ പോലീസ്, ഫോറൻസിക്, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്, ഫയർഫോഴ്സ് തുടങ്ങിയ വിവിധ വകുപ്പുകൾ സംയുക്ത പരിശോധന നടത്തി തുടർന്ന് ഉച്ചക്ക് എം വി ഗോവിന്ദൻ എംഎൽഎയുടെ അധ്യക്ഷതയിൽ താലൂക്ക് കോൺഫറൻസ് ഹാളിൽ വിവിധ വകുപ്പുകളുടെ യോഗവും ചേർന്നു.

 

തളിപ്പറമ്പ് ബസ് സ്റ്റാന്റിന് സമീപത്തെ കെ വി കോംപ്ലക്സിൽ ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയുണ്ടായ തീപിടിത്തം നിയന്ത്രണ വിധേയമായതായത് രാത്രി എട്ടു മണിയോടെയായിരുന്നു.എട്ട് ഫയർഫോഴ്സ് യൂണിറ്റുകൾ ഉൾപ്പെടെ 12 യൂണിറ്റുകളാണ് ഇവിടെ കർമ്മനിരതരായിരുന്നു. ഇതിൽ രണ്ടു കുടിവെള്ള ലോറികളും ഉൾപ്പെടും. തളിപ്പറമ്പിലെ രണ്ട് യൂണിറ്റിനു പുറമെ കണ്ണൂർ, പയ്യന്നൂർ, മട്ടന്നൂർ, പെരിങ്ങോം ഫയർ യൂണിറ്റുകളും കാസർകോട് ജില്ലയിലെ തൃക്കരിപ്പൂർ, കാഞ്ഞങ്ങാട് ഫയർ യൂണിറ്റുകളും ആണ് ഇവിടെ പ്രവർത്തിച്ചിരുന്നത്.

ഗ്രൗണ്ട് ഫ്ലോറും മൂന്ന് നിലകളുമുള്ള കെട്ടിടത്തിൽ നിരവധി കടകളാണ് പ്രവർത്തിച്ചിരുന്നത്. ചെരുപ്പ്, ടെക്സ്റ്റൈൽസ്, കളിപ്പാട്ടം, പലചരക്ക്, സ്റ്റീൽ പാത്രങ്ങൾ ഉൾപ്പെടെ വിൽക്കുന്ന കടകളാണിതിൽ ഭൂരിഭാഗവും.

Top News from last week.