തളിപ്പറമ്പ്: സാമ്പത്തിക വർഷം അവസാനിക്കാൻ ഒരു ദിവസം ബാക്കിയിരിക്കെ, ഒരു സന്തോഷ വാർത്ത .
പദ്ധതി നിർവ്വഹണത്തിൽ 100 ശതമാനം പൂർത്തീകരിച്ച് തളിപ്പറമ്പ് നഗരസഭ സംസ്ഥാനത്ത് ഒന്നാമതെത്തിയിരിക്കുന്നു.
യു.ഡി.എഫ്. ഭരിക്കുന്ന തളിപ്പറമ്പ് നഗരസഭയുടെ ചെയർപേർസൺ മുസ്ലിം ലീഗിലെ മുർഷിദ കൊങ്ങായിയാണ്. മുസ്ലിം യൂത്ത് ലീഗ് നേതാവായിരുന്ന പരേതനായ കൊങ്ങായി മുസ്തഫയുടെ മകളാണ് മുർഷിദ.
നഗരസഭാ കൗൺസിലിലേക്ക് മുർഷിദ തെരഞ്ഞെടുക്കപ്പെട്ടതും ചെയർപേർസൺ പദവിയിലേക്ക് നിയോഗിക്കപ്പെട്ടതും ആദ്യമായിട്ടായിരുന്നു. എന്നാൽ ഒരു തുടക്കക്കാരിയുടെ എല്ലാ പോരായ്മകളും മറികടന്ന് നഗരസഭയുടെ വികസനത്തിന് ചുക്കാൻ പിടിച്ചു കൊണ്ടുള്ള നേതൃപാടവമാണ് മുർഷിദയിൽ നിന്നുണ്ടായത്. ഇപ്പോഴാകട്ടെ, പദ്ധതി നിർവ്വഹണം നൂറു ശതമാനം പൂർത്തീകരിച്ചു മറ്റൊരു റെക്കോഡിട്ടിരിക്കുന്നു, മുർഷിദയും സഹപ്രവർത്തകരും.
അംഗീകാരത്തിൻ്റെ നെറുകയിലേക്ക് തളിപ്പറമ്പിനെ നയിച്ച മുർഷിദയെയും കൗൺസിൽ അംഗങ്ങളെയും അംഗങ്ങളെയും മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ.അബ്ദുൽ കരീം ചേലേരി അനുമോദിച്ചു.









