മേലേചൊവ്വ ഗതാഗതക്കുരുക്കിന് താല്ക്കാലിക പരിഹാരം: റീടാറിങ് പൂർത്തിയായി

കണ്ണൂർ :മേലേചൊവ്വ ജംഗ്ഷനിലെ കടുത്ത ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനായി റോഡ് റീടാറിങ് നടത്തി ഭാഗികമായി തുറന്നുകൊടുത്തു. ടി.ഒ. മോഹനൻ എം.എൽ.എയുടെ ഓഫീസ് ഉദ്ഘാടന വേളയിൽ നടന്ന യോഗ തീരുമാനപ്രകാരമാണ് ഒരാഴ്ചയ്ക്കുള്ളിൽ ഈ അടിയന്തര നടപടിയുണ്ടായത്. എം.എൽ.എ നേരിട്ടെത്തി നിർമ്മാണ പുരോഗതി വിലയിരുത്തുകയും ചെയ്തിരുന്നു.

ജല അതോറിറ്റിയുടെ ജോലികൾ കഴിഞ്ഞയുടൻ ഊരാളുങ്കൽ സൊസൈറ്റിയാണ് ടാറിങ് പ്രവൃത്തികൾ നടത്തിയത്. വരും ദിവസങ്ങളിൽ വൈദ്യുതി പോസ്റ്റുകൾ മാറ്റുക, മേൽപ്പാലം പണിയുടെ തടസ്സങ്ങൾ ക്രമീകരിക്കുക, തിരക്കേറിയ സമയങ്ങളിൽ കൂടുതൽ പോലീസിനെ നിയോഗിക്കുക തുടങ്ങിയ തീരുമാനങ്ങളും നടപ്പിലാക്കും. കാലാവസ്ഥ അനുകൂലമാകുന്ന മുറയ്ക്ക് ബാക്കി പ്രവൃത്തികൾ കൂടി പൂർത്തിയാക്കി യാത്രാക്ലേശം പൂർണ്ണമായി പരിഹരിക്കുമെന്ന് എം.എൽ.എ ഉറപ്പുനൽകി.

Top News from last week.

Latest News

More from this section